രഞ്ജി ട്രോഫി: തകർച്ച അതിജീവിച്ച് കേരളം

2 months ago 2

ബാബ അപരാജിത്

Published: November 17, 2025 12:37 PM IST

1 minute Read

 റെജു അർനോൾഡ്/ മനോരമ
വിദർഭ ക്യാപ്റ്റൻ അക്ഷയ് വാദ്കർ നേരിട്ട ബോൾ സ്റ്റംപിനു തൊട്ടരികിലൂടെ നീങ്ങിയപ്പോൾ കേരള താരം അഹമ്മദ് ഇമ്രാന്റെ (നടുവിൽ) നിരാശ. വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ സമീപം. ചിത്രം: റെജു അർനോൾഡ്/ മനോരമ

ഇൻഡോർ ∙ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ മധ്യപ്രദേശിനെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. തുടക്കത്തിലെ തകർച്ചയിൽനിന്നു രക്ഷ നേടിയ കേരളം ആദ്യ ദിനം 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുത്തു. അർധസെ‍ഞ്ചറി പിന്നിട്ട പ്രകടനത്തോടെ ബാബ അപരാജിതാണ് (81 ബാറ്റിങ്) കേരളത്തിന്റെ രക്ഷകനായത്.

ടോസ് നേടിയ മധ്യപ്രദേശ് കേരളത്തെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. രണ്ടാം ഓവറിൽ കേരള ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ (0) വിക്കറ്റ് നഷ്ടമായി. പകരമെത്തിയ അങ്കിത് ശർമ (20)യും അധികം വൈകാതെ പുറത്തായി. പിന്നീട് സച്ചിൻ ബേബിയും (0) റണ്ണെടുക്കും മുൻപേ പുറത്തായി. രഞ്ജിയിൽ അരങ്ങേറ്റം കുറിച്ച ഓപ്പണർ അഭിഷേക് ജെ. നായർ (47), മുഹമ്മദ് അസ്ഹറുദ്ദീൻ (14) അഹ്മദ് ഇമ്രാൻ (5) എന്നിവർകൂടി പുറത്തായതോടെ 6 വിക്കറ്റിന് 105 റൺസെന്ന നിലയിൽ കേരളം തകർന്നു. ഏഴാം വിക്കറ്റിൽ ബാബ അപരാജിതും അഭിജിത് പ്രവീണും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തെ കരയകയറ്റിയത്. ഇരുവരും ചേർന്ന് 122 റൺസ് കൂട്ടിച്ചേർത്തു. അഭിജിതിനെ (60) പുറത്താക്കി സാരാംശ് ജെയിനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. 81 റൺസോടെ ബാബ അപരാജിത്തും ഏഴ് റൺസോടെ ശ്രീഹരി എസ്. നായരുമാണ് ക്രിസീൽ. മധ്യപ്രദേശിനായി സാരാംശ് ജെയിനും മുഹമ്മദ് അർഷദ് ഖാനും 3 വിക്കറ്റ് വീതം വീഴ്ത്തി.‌‌‌

കേരളത്തിനായി അഭിജിത് പ്രവീൺ, ശ്രീഹരി എസ്. നായർ എന്നിവരും ഇന്നലെ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ചു.

English Summary:

Ranji Trophy, Kerala vs Madhyapradesh Match Day 2 Updates

Read Entire Article