Published: October 14, 2026 08:30 PM IST
1 minute Read
ജംഷഡ്പൂർ∙ കേരളവും ജാർഖണ്ഡും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം സമനിലയിൽ പിരിഞ്ഞു. ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിങ്സിനായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 62 റൺസെടുത്ത് നിൽക്കെ കളി സമനിലയിൽ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ജാർഖണ്ഡിന്റെ കൂറ്റൻ സ്കോറായ 587 റൺസിനെതിരെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 395ന് അവസാനിച്ചിരുന്നു. ജാർഖണ്ഡ്: 587 , കേരളം (ഒന്നാം ഇന്നിങ്സ്): 395, കേരളം (രണ്ടാം ഇന്നിങ്സ്): 62-2
What you should work next
ആറ് വിക്കറ്റിന് 269 റൺസ് എന്ന നിലയിൽ അവസാന ദിവസം കളി പുനരാരംഭിച്ച കേരളത്തിന് സൽമാൻ നിസാറും ആദിത്യ സർവാതെയും ചേർന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നൽകി. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 104 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ സ്കോർ 353ൽ നിൽക്കെ സൽമാൻ നിസാറിന്റെ വിക്കറ്റ് വീഴ്ത്തി മനീഷ് സിങ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടു. 43 റൺസാണ് സൽമാൻ നേടിയത്.
തുടർന്നെത്തിയവർക്ക് ക്രീസിൽ അധികനേരം പിടിച്ചുനിൽക്കാനായില്ല. ഏദൻ ആപ്പിൾ ടോം മൂന്ന് റൺസെടുത്ത് പുറത്തായി. മറുവശത്ത് ഉറച്ചുനിന്ന ആദിത്യ സർവാതെയും സെഞ്ചറിക്ക് അരികെ പുറത്തായതോടെ കേരളത്തിന്റെ പ്രതീക്ഷകൾ അവസാനിച്ചു. 14 ബൗണ്ടറികളും ഒരു സിക്സുമടക്കം 95 റൺസെടുത്ത ആദിത്യ സർവാതെ, ഉത്കർഷ് സിങ്ങിന്റെ പന്തിൽ റോബിൻ മിൻസിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
ജാർഖണ്ഡിനായി ഉത്കർഷ് സിങ്ങും മനീഷി സിങ്ങും നാല് വിക്കറ്റ് വീതവും മുഹമ്മദ് കുനൈൻ ഖുറേഷി രണ്ട് വിക്കറ്റും വീഴ്ത്തി. ഒന്നാം ഇന്നിങ്സ് ലീഡിന്റെ മികവിൽ ജാർഖണ്ഡ് വിലപ്പെട്ട മൂന്ന് പോയിന്റുകൾ സ്വന്തമാക്കി.






English (US) ·