രഞ്ജിത്തിനെതിരായ ലൈംഗിക പീഡനാരോപണം: കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി 

6 months ago 7

സ്വന്തം ലേഖിക

04 July 2025, 02:38 PM IST

Ranjith

സംവിധായകൻ രഞ്ജിത്ത് | ഫോട്ടോ: എൻ.എം.പ്രദീപ് | മാതൃഭൂമി

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണിപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

സംഭവം നടന്ന് 12 വർഷത്തിനുശേഷമാണ് ലൈം​ഗിക പീഡന പരാതി ഉന്നയിച്ച യുവാവ് പരാതി നൽകിയതെന്ന് രഞ്ജിത്ത് ഹർജിയിൽ പറഞ്ഞിരുന്നു. യുവാവ് പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണ്. പരാതിയിൽ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും രഞ്ജിത് ഹൈക്കോടതിയെ അറിയിച്ചു.

ബെംഗളൂരു വിമാനത്താവളത്തിനടുത്തുള്ള താജ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നാണ് യുവാവിന്റെ പരാതി. എന്നാൽ സംഭവം നടക്കുന്ന സമയത്ത് താജ് ഹോട്ടൽ പ്രവർത്തനം തുടങ്ങിയിരുന്നില്ല. നേരത്തെ കേസിൽ രഞ്ജിത്തിനെതിരെയുള്ള ക്രിമിനൽ നടപടിക്രമങ്ങൾ കോടതി തടഞ്ഞിരുന്നു.

Content Highlights: Karnataka High Court dismisses intersexual battle lawsuit against filmmaker Ranjith

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article