രഞ്ജിത്ത് എന്ന പേരിന് ഇത്രയും ഹൈപ്പ് കിട്ടിയത് എപ്പോഴാണ്? രഞ്ജിത്ത് എങ്ങനെ രഞ്ജിത്ത് ആയി?

2 months ago 7

Authored by: അശ്വിനി പി|Samayam Malayalam1 Apr 2026, 12:11 p.m. IST

രഞ്ജിത്ത് എന്ന സംവിധായകന് സിനിമ പ്രേമികള്‍ക്കിടയില്‍ തിളക്കമുള്ള ഒരു കാലം ഉണ്ടായിരുന്നു. ദേവാസുരം എന്ന ചിത്രത്തിന് ശേഷം രഞ്ജിത്തിന് ലഭിച്ച പേരും പെരുമയും അത്തരത്തിലായിരുന്നു

renjith cinemaരഞ്ജിത്ത്
രഞ്ജിത്ത് , 2024 ല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നത് വരെ രഞ്ജിത്ത് എന്ന സംവിധായകന്റെ വിഗ്രഹം സിനിമാ പ്രേമികള്‍ക്കിടയില്‍ ഒരു മാതൃകയായിരുന്നു. രഞ്ജിത്ത് സിനിമകള്‍ മലയാളി പ്രേക്ഷകരിലുണ്ടാക്കിയ സ്വാധീനം ചെറുതൊന്നുമല്ല. ഒരു ഹൈപ്പും സ്റ്റാര്‍ഡവും ആ പേരിന് ഉണ്ടായിരുന്നു. രഞ്ജിത്ത് എങ്ങനെയാണ് മലയാള സിനിമ ഇന്റസ്ട്രിയില്‍ വേരൂന്നിയ ഒരു സംവിധായകനായി മാറിയത്?

സിനിമയില്‍ വളരെ യാദൃശ്ചികമായിട്ടാണ് രഞ്ജിത്തിന്റെ കടന്നുവരവ്. സിനിമ നിര്‍മാതാവും സംവിധായകനുമായിരുന്ന അലക്‌സ് ഐ കടവില്‍ എന്ന തന്റെ സുഹൃത്തിനെ കണ്ടപ്പോള്‍, രഞ്ജിത്തിനും സിനിമയിലേക്ക് വരാന്‍ തോന്നി. അലക്‌സ് നിര്‍മിച്ച ഒരു മെയ്മാസ പുലരിയില്‍ എന്ന ചിത്രത്തിന് കഥ എഴുതിക്കൊണ്ടായിരുന്നു ആ തുടക്കം. വിആര്‍ ഗോപിനാഥാണ് ആ ചിത്രം സംവിധാനം ചെയ്തത്.

പക്ഷേ രഞ്ജിത്തിന്റെ സിനിമയിലേക്കുള്ള ഒരു ഫോര്‍മല്‍ എന്‍ട്രി കമല്‍ സംവിധാനം ചെയ്ത ഓര്‍ക്കാപ്പുറത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു. ഒരു അഡ്വഞ്ചര്‍ സിനിമയായ ഓര്‍ക്കാപ്പുറത്തിന്റെ വിജയം രഞ്ജിത്ത് എന്ന എഴുത്തുകാരന്റെ വരവറിയിച്ചു. തുടര്‍ന്ന് നിരവധി അവസരങ്ങളും രഞ്ജിത്തിന് ലഭിച്ചു. കൂടുതലും കമലിനൊപ്പം തന്നെയായിരുന്നു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാര്‍ത്തകള്‍, പൂക്കാലം വരവായി തുടങ്ങിയ സിനിമകള്‍ അങ്ങനെ സംഭവിച്ചതാണ്.

Also Read: എനിക്ക് ശബ്ദത്തില്‍ ഒരു പ്രശ്‌നമുണ്ട്, നാല്-അഞ്ച് വര്‍ഷമായി സ്റ്റേജില്‍ പാടുന്നില്ല; ഇമോഷണലായി സുജാത മോഹന്‍

വിജി തമ്പിയ്‌ക്കൊപ്പമുള്ള രഞ്ജിത്തിന്റെ കൂട്ടുകെട്ടും അക്കാലത്ത് ഹിറ്റായിരുന്നു. വിറ്റ്‌നസ്സ്, നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍ പോലുള്ള സിനിമകള്‍ അതിനുദാഹരണമാണ്. ഐവി ശശിയ്ക്ക് വേണ്ടി നീലഗിരി, ജയരാജിന് വേണ്ടി ജോണി വാക്കര്‍ എന്നിങ്ങനെയുള്ള സിനിമകള്‍ക്കും രഞ്ജിത്ത് തിരക്കഥ എഴുതി. സിനിമയ്ക്കുള്ളില്‍ രഞ്ജിത്തിന്റെ പേരും പെരുമയും കൂടിക്കൊണ്ടേയിരുന്നു.

എന്നാല്‍ സിനിമയ്ക്ക് പുറത്തെ സാധാരണ ജനങ്ങള്‍ക്കും രഞ്ജിത്ത് എന്ന എഴുത്തുകാരനില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചത് ഐവി ശശിയ്ക്ക് വേണ്ടി ദേവാസുരം എന്ന ചിത്രത്തിന് തിരക്കഥ എഴുതിയതിന് ശേഷമായിരുന്നു. അതിനൊപ്പം രഞ്ജിത്ത് - മോഹന്‍ലാല്‍ കൂട്ടുകെട്ടും അങ്ങ് ഹിറ്റായി, മായാ മയൂരം, ആറാം തമ്പുരാന്‍, ഉസ്താദ്, നരംസിംഹം പോലുള്ള സിനിമകള്‍ സംഭവിച്ചു.


തന്നിലെ പൗരുഷത്തിന് മോഹന്‍ലാലിന്റെ മുഖം നല്‍കി രഞ്ജിത്ത് എഴുതി തുടങ്ങിയപ്പോള്‍ തന്നെ, ഇന്റസ്ട്രിയിലും പുറത്തും രഞ്ജിത്തിന്റെ ഖ്യാതി ഉയര്‍ന്നു. അതിനൊപ്പമായിരുന്നു രാവണപ്രഭു എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടുള്ള, സംവിധാന ലോകത്തേക്കുള്ള രഞ്ജിത്തിന്റെ അരങ്ങേറ്റം. സിനിമ സൂപ്പര്‍ഹിറ്റ്‌ വിജയമായതോടെ, മോഹന്‍ലാലിനെ കേരളീയ വികാരമായി കണ്ട ജനങ്ങളും രഞ്ജിത്തിനെ സ്വീകരിച്ചു.

നന്ദനം എന്ന ചിത്രം കൃഷ്ണ ഭക്തര്‍ക്കിടയിലും കുടുംബ പ്രേക്ഷകര്‍ക്കിടയിലും രഞ്ജിത്തിന് സ്വീകാര്യത നേടിക്കൊടുത്തു. രാവണപ്രഭു, ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം പോലുള്ള സിനിമകള്‍ക്ക് തിരക്കഥ എഴുതിയ സംവിധായകന് എങ്ങനെയാണ്, നന്ദനം പോലെ അത്രയേറെ ഹൃദ്യമായ ഒരു പ്രണയ ചിത്രം എടുക്കാന്‍ കഴിയുന്നത് എന്ന കൗതുകം ആളുകള്‍ക്കുണ്ടായിരുന്നു. മനുഷ്യ വികാരങ്ങളെ തൊട്ടടുത്ത് എന്നത് പോലെ മനസ്സിലാക്കുന്ന രഞ്ജിത്തിന്റെ എഴുത്തിലെ കൗതുകമാണ് സംവിധായകന്‍ ഒരു ലെജന്റ് എന്ന നിലയില്‍ ആളുകളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. കൈയ്യൊപ്പ്, തിരക്കഥ, പാലേരിമാണിക്യം, പ്രാഞ്ചിയേട്ടന്‍, ഇന്ത്യന്‍ റുപീ, സ്പിരിറ്റ് പോലുള്ള സിനിമകള്‍ അത് ഒന്നുകൂടെ അടിവരയിട്ടുറപ്പിക്കുകയായിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article