രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അവർ പാടുപെടുന്നത് കണ്ടിട്ടുണ്ട്! ഇന്ന് ഞങ്ങൾക്ക് വേണ്ടതെല്ലാം വാങ്ങുന്നത് ഞങ്ങൾ തന്നെ

4 months ago 6

Authored by: ഋതു നായർ|Samayam Malayalam17 Sept 2025, 9:40 am

ഒരു 5 വർഷം മുൻപത്തെ ജീവിതം അല്ല ഇന്നത്തെ ജീവിതമെന്ന് പറയുകയാണ് അഹാന കൃഷ്ണ. ഒരു പ്രായം മുതൽക്ക്കെ നാല് പെൺകുട്ടികളും സ്വന്തം ആവശ്യത്തിനുള്ളത് എല്ലാം സ്വന്തമായി തന്നെ നേടിയെടുക്കുന്നതാണ് രീതിയെന്നും അഹാന പറയുന്നു

we bargain  everything we request   connected  our ain  says ahaana krishna caller   videoഅഹാന കൃഷ്ണ(ഫോട്ടോസ്- Samayam Malayalam)
ഇതുവരെയും അച്ഛനേയും അമ്മയേയും ഒരു രീതിയിലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് അഹാന കൃഷ്ണ . തനിക്ക് വേണ്ടതൊക്കെ താൻ തന്നെ നേടി എടുത്തതാണ്. താൻ മാത്രമല്ല സഹോദരിമാർ എല്ലാവരും അങ്ങനെ തന്നെയാണ്. അച്ഛനും അമ്മയ്ക്കും എന്തെങ്കിലും ഗിഫ്റ്റ് അങ്ങോട്ട് കൊടുക്കുന്നത് അല്ലാതെ അത് വേണം ഇതുവേണം എന്ന് പറഞ്ഞുകൊണ്ട് അവരെ ബുദ്ധിമുട്ടിക്കാറില്ലെന്നും അഹാന പറയുന്നു. ദിയയുടെ കല്യാണം മുതൽ എല്ലാ കാര്യങ്ങളും അവൾ തനിയെ ആണ് ചെയ്തതെന്നും അഹാന പറഞ്ഞു

ALSO READ: മോഹൻലാലുമായുള്ള ക്ലാഷിൽ ജയിച്ചില്ലേ? ഹൃദയപൂർവ്വം സിനിമയ്ക്കൊപ്പമുള്ള ലോകയുടെ മത്സരത്തെ കുറിച്ച് ചോദിച്ചപ്പോൾ കല്യാണി പറഞ്ഞ മറുപടി


എനിക്ക് കാണുന്നതൊക്കെ ഞാൻ തന്നെ വാങ്ങിയതാണ് മറ്റൊരാളും വാങ്ങി തരുന്നതല്ല. എനിക്ക് ആരെങ്കിലും വാങ്ങി തരുന്നതും എനിക്ക് ഇഷ്ടമല്ല. എനിക്കിന്ന് എന്തൊക്കെ ഉണ്ടോ അതൊക്കെ ഞാൻ എനിക്ക് വേണ്ടി വാങ്ങിയ കാര്യങ്ങളാണ് ഞാൻ ഇത് വരെയും എനിക്ക് വേണ്ടി വീട്ടിൽ പൈസ ചോദിച്ചിട്ടില്ല. ഒരു 2020 മുതൽ നമ്മുടെ എല്ലാ കാര്യങ്ങൾക്കും നമ്മൾ തന്നെ ആണ് ചെലവിടുന്നത്. പണ്ടൊക്കെ അച്ഛനും അമ്മയ്ക്കും രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള സ്‌ട്രെസ് ഉണ്ടല്ലോ. അത് ഞാൻ ഒരുപാട് എക്സ്പീരിയൻസ് ചെയ്തിട്ടുണ്ട്, അതുകൊണ്ടുതന്നെ ഒരു അഞ്ചാറ് ഏഴു വർഷമായി അവരുടെ ആ ടെൻഷൻ നമ്മൾ മാറ്റിക്കൊടുത്തു. നമ്മൾ അവർക്ക് വേണ്ടി എന്തെങ്കിലും വാങ്ങി കൊടുക്കുന്നതാണ് പതിവ്. അല്ലാതെ നമ്മൾക്ക് വേണ്ടി ഇത്ചെയ്യണം അതുചെയ്യണം എന്ന ടെൻഷൻ ഒന്നും അവർക്ക് ഉണ്ടാകാൻ നമ്മൾ സമ്മതിക്കില്ല.

ALSO READ: ലോകാസമസ്താ സുഖിനോ ഭവന്തുവെന്ന് വീണ; സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കുന്നതുംഇനി സംഭവിക്കാൻ ഇരിക്കുന്നതും നല്ലതിനെന്ന് ആരാധകരും
ഇപ്പോൾ ഓസിയുടെ വിവാഹം നടന്നപ്പോഴും അവർക്ക് ടെൻഷന്റെ ആവശ്യം ഇല്ല.അച്ഛനും അമ്മയും എന്ന ലേബളിൽ അവർക്ക് സന്തോഷത്തിനു വണ്ടി എന്തെങ്കിലും കൊടുക്കാം, കൊടുത്തു എന്നതിലുപരി അയ്യോ മോളുടെ കല്യാണമാണ് നമ്മൾക്ക് അത് വാങ്ങണം ഇത് വാങ്ങണം, ഇത് ചെയ്യണം അത് ചെയ്യണം എന്നൊന്നുമില്ല. അവർ കൂൾ ആയിരുന്നു. പിന്നെ ആളുകൾ പറയും അവർക്ക് കൊളാബ് കിട്ടുന്നതല്ലേ എന്ന്. എന്നാൽ ഈ കൊളാബ് എന്ന് പറയുന്നത് ഔദാര്യം ചെയ്തു തരുന്നതല്ല. നമ്മളും പണി എടുത്തിട്ട് ആണ് ചെയ്യുന്നത്; അഹാന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ വാക്കുകൾ ആണിത്.

Read Entire Article