Published: November 07, 2026 10:40 AM IST
1 minute Read
വെല്ലിങ്ടൻ∙ ഇന്ത്യ– ന്യൂസീലൻഡ് രണ്ടാം ഏകദിനത്തിലും മഴ വില്ലനാകും. മഴ ഭീഷണിയെ തുടര്‍ന്ന് 47 ഓവറാക്കിയാണു മത്സരം നടത്തുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കിവീസിനെ ബാറ്റിങ്ങിനു വിട്ടു. ആദ്യ മത്സരം കളിച്ച അതേ ടീമുകളുമായാണ് ഇരു ടീമുകളും കളിക്കാനിറങ്ങുന്നത്. ഇന്നത്തെ മത്സരം ജയിച്ചാൽ പരമ്പരയിൽ ഇന്ത്യ 2–0ന് മുന്നിലെത്തും. അഞ്ച് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.
ഇന്ത്യ പ്ലേയിങ് ഇലവൻ– രോഹിത് ശർമ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നമൻ ധീർ, അൻഷൂൽ കാംബോജ്, അർഷ്ദീപ് സിങ്, ആക്വിബ് നബി, ഗുർനൂർ ബ്രാർ.
ന്യൂസീലൻഡ് പ്ലേയിങ് ഇലവൻ– വിൽ യങ്, ടിം സെയ്ഫർട്ട്, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, നേഥൻ സ്മിത്ത്, കൈൽ ജെയ്മിസൻ, ജേക്കബ് ഡഫി, ബ്ലയർ ടിക്നർ.
English Summary:






English (US) ·