രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി; പരമ്പര 1-1ന് സമനിലയിൽ

6 months ago 7

20 July 2025, 01:36 AM IST

indveng

Photo: AP

ലണ്ടന്‍: ലോര്‍ഡ്‌സില്‍ മഴകാരണം 29 ഓവറാക്കി ചുരുക്കിയ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 8 വിക്കറ്റിന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് വനിതകള്‍. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 29 ഓവറില്‍ 8 വിക്കറ്റിന് 143 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മഴനിയമപ്രകാരം 21 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുത്താണ് വിജയിച്ചത്.

ഇന്ത്യന്‍ ബാറ്റിങ്ങ് നിരയ്ക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. 51 പന്തില്‍ 42 റണ്‍സെടുത്ത സ്മൃതി മന്ദാനയുടേത് മാത്രമായിരുന്നു ഇന്ത്യന്‍ നിരയിലെ ഭേദപ്പെട്ട പ്രകടനം. ആദ്യ കളി വിജയിച്ച ഇന്ത്യ വീണ്ടും വിജയമാവര്‍ത്തിക്കുമെന്ന പ്രതീക്ഷ തകര്‍ന്നു. ഇതോടെ പരമ്പര സമനിലയിലാക്കാൻ ഇംഗ്ലണ്ടിനായി. ആദ്യ കളിയിൽ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു. ജൂലായ് 22-നാണ് പരമ്പരയിലെ അവസാന മത്സരം.

ടോസ് ചെയ്തയുടന്‍ മഴയെത്തിയതിനാല്‍ നാലുമണിക്കൂറോളം വൈകിയാണ് കളി തുടങ്ങിയത്.

Content Highlights: England defeated India by 8 wickets successful a rain-affected 2nd ODI astatine Lord`s

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article