രണ്ടാം ഘട്ട കീമോ കഴിഞ്ഞു, പ്രയാസമുള്ള ഓരോ ദിവസവും എങ്ങനെ നേരിടണം എന്ന് പഠിക്കുകയാണ് ഞാന്‍- ഉമ ശങ്കരി

6 days ago 3
കുബേരന്‍ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാമ് ഉമ ശങ്കരി . തനിക്ക് ബ്രെസ്റ്റ് കാന്‍സര്‍ ആണ് എന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് നടി ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. ഇപ്പോഴിതാ തന്റെ റൗണ്ട് 2 കീമോ കഴിഞ്ഞുവെന്ന് നടി. ആശുപത്രിയില്‍ നിന്നുള്ള ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് ഉമ ശങ്കരിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

കീമോ/ ഇമ്മ്യൂണോ തെറാപ്പിയുടെ രണ്ടാം ഘട്ടം. ഓരോ ദിവസത്തെയും അതിന്റേതായ രീതിയില്‍ ഞാന്‍ നേരിടുകയാണ്. പ്രയാസമേറിയ ദിവസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നു, ഒപ്പം കരുത്ത് തോന്നുന്ന ദിവസങ്ങളെ ഞാന്‍ ആഘോഷമാക്കുകയും ചെയ്യുന്നു.

Samayam Malayalamടോക്‌സിക് ബന്ധം, മാറുമെന്ന് പ്രതീക്ഷിച്ച് വര്‍ഷങ്ങള്‍ കളഞ്ഞു; എന്തിനായിരുന്നു എന്ന് ഇപ്പോള്‍ ചിന്തിക്കുന്നു എന്ന് വരലക്ഷ്മി
എപ്പോഴും എനിക്കൊപ്പം നില്‍ക്കുന്ന എന്റെ കുടുംബത്തിനും, സ്‌നേഹവും പിന്തുണയും നല്‍കുന്ന എന്റെ ആരാധകര്‍ക്കും നന്ദി. ഞാന്‍ ഇതിനെ നേരിടുന്നു, രോഗമുക്തി നേടുന്നു, ഒപ്പം എന്റെ മുന്നോട്ടുള്ള പുരോഗതിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പുരോഗതി എന്നത് പൂര്‍ണ്ണതയുള്ളതാവില്ല, പക്ഷേ അത് യാഥാര്‍ത്ഥ്യമാണ്. - എന്നാണ് ഉമ ശങ്കരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഒട്ടും പ്രതീക്ഷിക്കാതെ കാന്‍സര്‍ രോഗം സ്ഥിരീകരിച്ചപ്പോള്‍ ആദ്യം ഞെട്ടലായിരുന്നു. പിന്നീട് അതിനെ ഉള്‍കൊള്ളുകയും ധൈര്യത്തോടെ നേരിടാന്‍ തീരുമാനിക്കുകയുമായിരുന്നു നടി. കുടുംബത്തിന്റെ ശക്തമായ പിന്തുണ ഉമയ്ക്കുണ്ട്. അത് തന്നെയാണ് നടിയുടെ കരുത്തും.

കന്നട ഫിലിം ഡയരക്ടറായ ഡി രാജേന്ദ്ര ബാബുവിന്റെയും, മലയാളിയും സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ സജീവവുമായിരുന്ന നടി സുമിത്രയുടെയും മകളാണ് ഉമ ശങ്കരി. വീരനടൈ എന്ന തമിഴ് ചിത്രത്തിലൂടെ 2000 ല്‍ ആണ് ഉമ ശങ്കരി അഭിനയ ലോകത്തേക്ക് എത്തിയത്. അതിന് ശേഷം തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ സജീവമാകുകയായിരുന്നു. കുബേരനാണ് ആദ്യ മലയാള സിനിമ. ദിലീപിന്റെ നായികയായി കുബേരനില്‍ അഭിനയിച്ചതിന് ശേഷം പിന്നീട് വസന്തമല്ലിക, സഫലം, ഈ സ്‌നേഹതീരത്ത്, പോലുള്ള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

2006 ല്‍ ബെംഗളൂരു ബെയ്‌സ്ഡ് സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ എച്ച് ദുഷ്യന്തനെ വിവാഹം ചെയ്തതിന് ശേഷമാണ് ഉമ ശങ്കര സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തത്. പിന്നീട് ടെലിവിഷന്‍ സീരിയലുകളിലൂടെ തിരിച്ചെത്തിയ നടി ഇടയ്‌ക്കൊക്കെ ചില സിനിമകളില്‍ ചെറിയ ചില വേഷങ്ങള്‍ ചെയ്തിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ അജിത്തിന്റെ വലിമൈയിലാണ് ഉമ ശങ്കരി ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.
Read Entire Article