Published: July 24 , 2025 05:50 PM IST
1 minute Read
കിങ്സ്റ്റൻ∙ വിജയത്തോടെ വിരമിക്കാമെന്ന വെസ്റ്റിൻഡീസ് സൂപ്പർ താരം ആന്ദ്രെ റസലിന്റെ മോഹം ഓസ്ട്രേലിയൻ താരങ്ങളായ ജോഷ് ഇൻഗ്ലിസും കാമറൂൺ ഗ്രീനും ചേർന്ന് തല്ലിക്കെടുത്തി. ഇൻഗ്ലിസിന്റെയും (33 പന്തിൽ 78 നോട്ടൗട്ട്) ഗ്രീനിന്റെയും (32 പന്തിൽ 56 നോട്ടൗട്ട്) അർധ സെഞ്ചറിക്കരുത്തിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്ക് 8 വിക്കറ്റ് ജയം. ഈ മത്സരത്തോടെ രാജ്യാന്തര ക്രിക്കറ്റ് മതിയാക്കുമെന്ന് റസൽ പ്രഖ്യാപിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടി. റസൽ 15 പന്തിൽ 36 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 15.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ജോഷ് ഇൻഗ്ലിസാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ 5 മത്സര പരമ്പരയിൽ ഓസീസ് 2–0ന് മുന്നിലെത്തി. 26നാണ് 3–ാം മത്സരം. ‘എന്റെ ഹോം ഗ്രൗണ്ടിൽ, നാട്ടുകാർക്കു മുന്നിൽ അവസാന മത്സരം കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഈ യാത്രയിൽ കൂടെനിന്ന എല്ലാവർക്കും നന്ദി’– മുപ്പത്തിയേഴുകാരൻ റസൽ മത്സരശേഷം പറഞ്ഞു.
സ്കോർ: വെസ്റ്റിൻഡീസ് 20 ഓവറിൽ 8ന് 172 (ബ്രണ്ടൻ കിങ്– 51, സാംപ 3/29), ഓസ്ട്രേലിയ 15.2 ഓവറിൽ 2ന് 173 (ഇൻഗ്ലിസ് 78*, ഹോൾഡർ 1/28)
English Summary:








English (US) ·