Published: April 07 , 2025 10:39 PM IST
1 minute Read
കൊൽക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ഫൈനലിൽ കടന്നു. സെമി ഫൈനലിന്റെ രണ്ടാം പാദമത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണു ബഗാന്റെ വിജയം. ഇതോടെ ഇരുപാദങ്ങളിലുമായി മോഹൻ ബഗാന്‍ 3–2ന് മുന്നിലെത്തി. ഏപ്രിൽ 12 ന് നടക്കുന്ന ഫൈനലിൽ ബെംഗളൂരു എഫ്സിയാണ് മോഹൻ ബഗാന്റെ എതിരാളികൾ.
ആദ്യ പകുതിയിലെ ഗോൾ വരൾച്ചയ്ക്കു ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. 51–ാം മിനിറ്റിൽ ജെയ്സൻ കമിൻസിന്റെ പെനാൽറ്റി ഗോളിലൂടെ ബഗാൻ ആദ്യം മുന്നിലെത്തി. ആദ്യ പാദത്തിൽ ജാംഷഡ്പൂർ 2–1ന് വിജയിച്ചതിനാൽ ആഗ്രഗേറ്റ് സ്കോർ ഈ സമയത്ത് 2–2എന്ന നിലയിലായിരുന്നു.
എന്നാൽ രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ ഇന്ത്യൻ യുവതാരം ലാൽമാവിയ റാൾട്ടെ വിജയ ഗോൾ കണ്ടെത്തി. മറുപടി നൽകാൻ ജാംഷഡ്പൂരിന് സമയം ലഭിക്കാതെ പോയതോടെ ബഗാൻ വിജയാഘോഷം തുടങ്ങി. ലീഗ് ചാംപ്യൻമാർക്കുള്ള ഐഎസ്എൽ ഷീൽഡ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി ബഗാൻ നേരത്തേ സ്വന്തമാക്കിയിരുന്നു.
English Summary:








English (US) ·