Published: July 26, 2026 04:41 PM IST Updated: July 26, 2026 04:59 PM IST
1 minute Read
ഗ്ലാസ്‌ഗോ∙ 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ. പുരുഷ 60 കിലോ വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ ഋഷികാന്ത സിങ് ആണ് മെഡൽ നേടിയത്. രണ്ടു റൗണ്ടുകളിലായി ആകെ 264 കിലോഗ്രാം ഭാരം ഉയർത്തിയാണ് ഋഷികാന്ത വെള്ളി മെഡൽ നേടിയത്. സ്‌നാച്ച് വിഭാഗത്തിൽ 121 കിലോഗ്രാം ഉയർത്തി ഗെയിംസ് റെക്കോർഡ് തകർത്ത ഋഷികാന്ത, ക്ലീൻ ആൻഡ് ജെർക്കിലെ വിജയകരമായ ഏക ശ്രമത്തിൽ 143 കിലോഗ്രാം ഭാരവും ഉയർത്തി.
What you should work next
മലേഷ്യയുടെ മുഹമ്മദ് അനീഖ് ബിൻ കസ്ദാൻ (273 കിലോ) ആണ് സ്വർണം. കെനിയയുടെ ജോഷ്വ അമുങ്ക എംബോയ ആകെ 260 കിലോഗ്രാം ഭാരം ഉയർത്തി മൂന്നാം സ്ഥാനത്തെത്തി. 2022ലെ ബെർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിലെ പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഋഷികാന്ത മത്സരിച്ചിരുന്നെങ്കിലും മെഡൽ നേടാൻ സാധിച്ചിരുന്നില്ല.
English Summary:






English (US) ·