Authored by: അശ്വിനി പി|Samayam Malayalam•28 Mar 2026, 11:50 americium IST
മാര്‍ച്ച് 14 ന് ആണ് ഷംന കാസിമിന് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. ദുഅ ജമീല എന്നാണ് മകള്‍ക്ക് പേരിട്ടത്. ഇപ്പോഴിതാ നടി ഡെലിവറി വീഡിയോ പങ്കുവച്ചിരിയ്ക്കുന്നു
ഷംന കാസിമും കുടുംബവുംരണ്ടാമത്തെ പ്രസവമാണ് ഷംന കാസിമിന്റേത്. ഡെലിവറി പെയിനും, അത് കഴിഞ്ഞുള്ള സ്‌നേഹവും സന്തോഷവും എല്ലാം വീഡിയോയില്‍ കാണാം. വേദനയില്‍ നിന്ന് പരിശുദ്ധമായ സ്‌നേഹത്തിലേക്ക്, അതൊരു അത്ഭും എന്നാണ് വീഡിയോയ്ക്ക് ഷംന നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയുടെ പിന്തുണയും സ്‌നേഹവും വീഡിയോയില്‍ കാണാം.
Also Read: രജിനികാന്തിന്റെ ഭാര്യ ലത മുടി വളര്‍ത്താത്തതിന് കാരണം; പ്രണയ കഥ ചോദിച്ചപ്പോള്‍ താരപത്‌നി നല്‍കിയ മറുപടിരണ്ടാമത്തെ പ്രസവം ആയതുകൊണ്ട് കുറച്ചൊക്കെ അറിയാം എന്ന ധൈര്യം ഷംന പങ്കുവയ്ക്കുന്നുണ്ട്. ആദ്യത്തെ പ്രസവത്തിന് ഇത്രത്തോളം കടുപ്പമായിരിക്കും വേദന എന്നൊന്നും ഷംനയ്ക്ക് അറിയില്ലായിരുന്നുവത്രെ. അന്ന് പൊറോട്ടയും ബീഫുമൊക്കെ കഴിച്ച് പ്രസവിക്കാന്‍ പോയ വിശേഷം നടി നേരത്തെ പങ്കുവച്ചിട്ടുണ്ട്. പക്ഷേ രണ്ടാമത്തെ ആയപ്പോള്‍ കുറച്ച് പരിചയസമ്പത്തൊക്കെ ഉണ്ടായി.
Also Read: ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും പാവം നടി; വിസ്മയ മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ ജൂഡ് ആന്റണി പറഞ്ഞത്
2022 ല്‍ ആയിരുന്നു ഷംന കാസിമിന്റെയും ഷാനിദ് ആസിഫ് അലിയുടെയും വിവാഹം. 2023 ല്‍ മകന്‍ പിറന്നു, ഷംദാന്‍ എന്നാണ് മൂത്ത മകന്റെ പേര്. ദുഅ ജമീല എന്നാണ് ഇപ്പോള്‍ പിറന്ന മകള്‍ക്ക് പേരിട്ടിരിയ്ക്കുന്നത്. മാര്‍ച്ച് 14 ന് ദുബായില്‍ വച്ചായിരുന്നു പ്രസവം. കുടുംബത്തിന്റെയും, രണ്ട് ഉമ്മമാരുടെയും സ്‌നേഹവും കരുതലും തനിക്കും കുഞ്ഞിനും ഉണ്ടായിരുന്നു എന്നും, ദൈവത്തിന്റെ അനുഗ്രഹമാണെന്നും അന്ന് ഷംന പറഞ്ഞിരുന്നു. ജീവിതം വളരെ മനോഹരമാണെന്നും, ഇതില്‍ കൂടുതലൊന്നും ദൈവത്തോട് ചോദിക്കാനില്ല എന്നുമാണ് രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നേരത്തെ ഷംന കാസിം പറഞ്ഞത്.






English (US) ·