രണ്ടാൾക്കും ഇത് പുതുതുടക്കമാണ്! രോഹിതിന്റെ പിന്തുണ എപ്പോഴും ഉണ്ടാകും: സിബിനും ഈ സ്നേഹം ആവശ്യമായിരുന്നു! ആശംസകളുമായി പ്രിയപ്പെട്ടവർ

8 months ago 7

Produced by: ഋതു നായർ|Samayam Malayalam15 May 2025, 7:21 pm

ദിവസങ്ങൾക്ക് മുമ്പേയാണ് ഞാൻ ആര്യയുടെ ഭർത്താവ് ആണ് എന്നുപറഞ്ഞുകൊണ്ട് ഒരു യൂട്യൂബറിനോട് സിബിൻ സംസാരിക്കുന്ന വീഡിയോ വൈറൽ ആയത്. പിന്നാലെ ആണ് ഇപ്പോൾ വിവാഹനിശ്‌ചയ  ചിത്രങ്ങൾ കൂടി പുറത്തുവരുന്നത്

 സിബിനും ഈ സ്നേഹം ആവശ്യമായിരുന്നു! ആശംസകളുമായി പ്രിയപ്പെട്ടവർ (ഫോട്ടോസ്- Samayam Malayalam)
ബിഗ് ബോസ് താരങ്ങൾ അവതാരകർ ദീർഘകാല സുഹൃത്തുക്കൾ. മച്ചാ മച്ചാ ബന്ധത്തിൽ ആയിരുന്ന രണ്ടുപേർ. അവർ ജീവിതത്തിലും ഒരുമിക്കുമ്പോൾ ആ സന്തോഷത്തിനു അതിരുകൾ ഉണ്ടാകില്ല. എല്ലാ കാര്യങ്ങൾക്കും ഒപ്പം നിൽക്കുന്ന രണ്ടുപേർ ജീവിതത്തിലും ഒരുമിക്കുമ്പോൾ ആ ബന്ധത്തിന് കൂടുതൽ നിറം ആകും. കൂടുതൽ വർണങ്ങൾ ഉണ്ടാകും. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ രണ്ടാളുകൾ അവർക്ക് സംഭവിച്ച പരാജയങ്ങൾ എല്ലാം പാഠമാക്കി വന്നവർ, ജീവിതത്തിൽ ഒന്നിച്ചാലോ അതി മനോഹരം എന്നെ പറയേണ്ടൂ. സംശയമില്ല ജീവിതം ജോറാകും തീർച്ച

ആ സന്തോഷം വാക്കുകളിൽ

മുകളിൽ പറഞ്ഞ വർണന എന്തുകൊണ്ട് ആര്യയുടെ പോസ്റ്റിനു കൂടുതൽ അർഥം നൽകും. അത്രയും ഉറ്റ ചങ്ങാതിമാർ ആയിരുന്ന രണ്ടുപേർ അവർ ജീവിതത്തിൽ ഒരുമിക്കുകയാണ്. ഇനിയുള്ള യാത്രകൾ എല്ലാം ഒരുമിച്ചാണ്.ഉറ്റ സുഹൃത്തുക്കൾ ഒന്നിച്ചുചേരുന്നതിന്റെ സന്തോഷം എല്ലാം ആര്യയുടെ വാക്കുകളിൽ നിറഞ്ഞുനിന്നു.

ആര്യയുടെ സ്വന്തം അളിയൻ

ആര്യയും ബിഗ് ബോസ് താരവും ഒക്കെയായ സിബിൻ. അതിനൊക്കെ പുറമെ ആര്യയുടെ സ്വന്തം അളിയൻ സിബിനുമായി റണ്ണന്റെ വിവാഹം നടക്കാൻ പോകുന്ന സന്തോഷം ആര്യ തന്നെയാണ് പറഞ്ഞത്. നിരവധി സുഹൃത്തുക്കൾ ആരാധകർ സഹ താരങ്ങൾ എന്നിവർ അത്യന്തം സന്തോഷത്തോടെ രണ്ടാളേയും ആശംസകൾ കൊണ്ട് മൂടി.

നഷ്ടപ്രണയവും വിവാഹവും

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി മറ്റൊരു റിലേഷന്‍ഷിപ്പിലായിരുന്നു ആര്യ. എന്നാൽ ആ പ്രണയം ആര്യയ്ക്ക് ബിഗ് ബോസിന് ശേഷം നഷ്ടപ്പെട്ടു. വളരെ വേദനയോടെയാണ് പങ്കാളിയെ പോലെ കണ്ടിരുന്ന ആള്‍ ഉപേക്ഷിച്ച് പോയതിനെ കുറിച്ച് ആര്യ തുറന്ന് പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലേക്ക് വരുന്ന സിബിനെ മരണം വരെ സ്നേഹിക്കും എന്നാണ് ആര്യ പറയുന്നത്

എല്ലാത്തിനും നന്ദി

ഇത്രയും കാലം ഞങ്ങൾ രണ്ടുപേരും പരസ്പരം അടുത്ത് തന്നെ ഉണ്ടായിരുന്നു, കഷ്ടപ്പാടുകളിലും ബുദ്ധിമുട്ടുകളിലും മുതൽ സന്തോഷനിമിഷങ്ങളിൽ വരെ . പക്ഷേ ജീവിതകാലം മുഴുവൻ നമ്മൾ പരസ്പരം ഒന്നിച്ചു ജീവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല!! എന്റെ ഏറ്റവും വലിയ പിന്തുണയായതിന് നന്ദി, എന്റെ എല്ലാ പ്രശ്നങ്ങളിലും ശാന്തത പാലിച്ചതിന് എന്തിനും ആശ്രയിക്കുന്ന തോളായി മാറിയതിന് നന്ദി എന്നും ആര്യ കുറിച്ചു.

ഞങ്ങളുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിന്

ഞങ്ങളുടെ മകൾക്ക് ഏറ്റവും നല്ല അച്ഛനായതിന്.. എനിക്കും ഖുഷിക്കും ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായതിന്.. ഞങ്ങളുടെ മുഴുവൻ കുടുംബത്തിനും നെടും തൂൺ ആയതിന് .. ഒടുവിൽ എനിക്ക് പൂർണ്ണത തോന്നുന്നു.. നിങ്ങളുടെ കൈകളിൽ ഞാൻ സുരക്ഷിതയാണ് സന്തുഷ്ടയാണ്- ആര്യ ഇങ്ങനെ കുറിക്കുമ്പോൾ അവരുടെ ആരാധകർക്കും മുൻ ഭർത്താവ് രോഹിത്തിനും ഉറപ്പായും സന്തോഷം മാത്രമാകും

Read Entire Article