അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം ആണ് ചടങ്ങിൽ സംബന്ധിക്കാൻ എത്തിയത്. അതേസമയം ഇരുവരുടെയും ആദ്യ വിവാഹ ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. എങ്കിലും ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ട് നിരവധി ആളുകൾ ആണ് എത്തുന്നത്.
സംയുക്തയുടെയും അനിരുദ്ധയുടെയും പ്രായത്തെകുറിച്ചുള്ള ചർച്ചകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്,
1987 ഏപ്രിൽ 14 ന് ആണ് അനിരുദ്ധ ശ്രീകാന്ത് ജനിക്കുന്നത്. ഇപ്പോൾ അദ്ദേഹത്തിന് 38 വയസ്സായി. 1985 ഡിസംബർ 31 ന് ആയിരുന്നു സംയുക്ത ഷൺമുഖനാഥിന്റെ ജനനം 39 വയസ്സുണ്ട് നടിക്ക്. സംയുക്തയെ അനിരുദ്ധയെക്കാൾ ഏകദേശം ഏകദേശം രണ്ടുവയസോളം കൃത്യമായി പറഞ്ഞാൽ 1 വയസ്സും 8 മാസവും മൂത്തതാണ്. എന്നാൽ പ്രായമോ മതമോ മറ്റ് നൂലാമാലകളോ ഒന്നും ഇവരുടെ ബന്ധത്തെ ബാധിക്കില്ല എന്നാണ് ആരാധകർ പറയുന്നത്. ഒത്തുരുമയോടെ പരസ്പരം അറിഞ്ഞുപോകാൻ സാധിക്കട്ടെ എന്നുള്ള ആശംസകളും ഇരുവർക്കും ലഭിക്കുന്നത്.
അതേസമയം മറ്റൊരു വിവാഹത്തിലേക്ക് കടന്നാൽ താരങ്ങൾക്ക് എതിരെ ആക്ഷേപങ്ങൾ പതിവാണ് എന്നാൽ ഇരുവരും രണ്ടാമതും വിവാഹത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ, ഓൺലൈനിൽ ലഭിക്കുന്ന പോസിറ്റീവ് റിയാക്ഷന്സ് ആരാധകർ ഇരുവരെയും എത്രമാത്രം സ്നേഹിക്കപ്പെടുന്നുവെന്ന് ആണ് കാണിക്കുന്നത്.
തന്റെ ബന്ധം സ്ഥിരീകരിക്കുന്നതിന് മുമ്പ്, സംയുക്ത പലപ്പോഴും ഒരു മുഖം മറച്ചുള്ള ഒരു വ്യക്തിയുടെ ചിത്രങ്ങൾ പങ്കിട്ടിരുന്നു, അതോടെയാണ് താരം വീണ്ടും വിവാഹിതയാകുന്നു എന്ന ചർച്ചകൾ തുടങ്ങുന്നത്.
താൻ "പുതിയ ജീവിതം ആരംഭിക്കാൻ പോകുകയാണ്" എന്ന് അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു.
മോഡലിംഗിലൂടെ അഭിനയരംഗത്തേക്ക് കടന്ന സംയുക്ത 2007 ലെ മിസ് ചെന്നൈ കിരീടം നേടിയിരുന്നു. പിന്നീട് പരസ്യങ്ങൾ, ടെലിവിഷൻ ഷോകൾ, കോഫി വിത്ത് ലവ്, തുഗ്ലക്ക് ദർബാർ, മൈ ഡിയർ ഭൂതം, വാരിസു തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ പ്രശസ്തയായി. ഷോർട്ട് ഫിലിം സംവിധായകൻ കാർത്തിക് ശങ്കർ ആയിരുന്നു മുൻ ഭർത്താവ്. ഇരുവർക്കും ഒരു മകൻ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഒരിക്കൽ ഒരു റിയാലിറ്റി ഷോയിൽ സംസാരിക്കവെ സിംഗിൾ പേരന്റിംഗിനെക്കുറിച്ച് താരം തുറന്നുസംസാരിച്ചിരുന്നു.
2012 ൽ വിവാഹമോചനം നേടിയ അനിരുദ്ധ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനു വേണ്ടി കളിച്ചുകൊണ്ടാണ് തന്റെ ക്രിക്കറ്റ് കരിയർ തുടർന്നത്.





English (US) ·