രണ്ടില്‍ നിന്ന് ഞങ്ങള്‍ മൂന്നിലേക്ക്; നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്ന് റീബ മോണിക്ക ജോണ്‍

2 months ago 8

Authored by: അശ്വിനി പി|Samayam Malayalam30 Apr 2026, 6:53 p.m. IST

ജേക്കബിന്റെ സ്വര്‍ഗരാജ്യം, പൈപ്പിന്‍ ചോട്ടിലെ പ്രണയം, ബീസ്റ്റ് പോലുള്ള സിനിമകളിലൂടെ ശ്രദ്ധേയായ നടി റീബ മോണിക്ക ജോണ്‍ തന്റെ സ്വകാര്യ ജീവിതത്തിലെ ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്ക്കുന്നു

reba monica johnറീബ മോണിക്ക ജോൺ
ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് വന്ന നടിയാണ് റീബ മോണിക്ക ജോണ്‍ . തുടര്‍ന്ന് തമിഴിലും മലയാളത്തിലുമൊക്കെയായി നിരവധി സിനിമകള്‍ ചെയ്തു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാര്‍ത്ത പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി. അതെ റീബ ജോണ്‍ അമ്മയാവാന്‍ പോകുന്നു!

രണ്ട് എന്നതില്‍ നിന്ന് മൂന്ന് എന്നതിലേക്ക് ഞങ്ങള്‍ വളരുന്നു. ഹല്ലേലൂയ.. അത്ഭുതകരമായ ഈ ഒരു സമ്മാനത്തിന് ദൈവത്തിന് നന്ദി. ഈ ഒരു സ്‌പെഷ്യല്‍ യാത്ര ഞങ്ങള്‍ ആരംഭിയ്ക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്‌നേഹവും അനുഗ്രഹവും വേണം. നന്ദിയോടെ പുതിയ തുടക്കം, സ്‌നേഹം മാത്രം- എന്നാണ് റീബ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. മനോഹരമായ ഒത്തിരി മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്.

Also Read: എല്ലായിപ്പോഴും കിട്ടുന്ന അവസരമല്ല ഇത്; മോഹന്‍ലാലിനൊപ്പം വേദി പങ്കിടുന്നത് ഒരു ഇമോഷനാണ് എന്ന് ജോത്സ്‌ന

ഗായിക ശിവാങ്കി, നടി തന്‍വി റാം തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് ആശംസകള്‍ അറിയിച്ച് കമന്റിലെത്തിയിരിക്കുന്നത്. നമിത പ്രമോദ് അടക്കമുള്ളവര്‍ ലൈക്കടിച്ചും സ്‌നേഹം അറിയിച്ചിരിയ്ക്കുന്നു.

2022 ല്‍ ആണ് റീബ മോണിക്ക ജോണിന്റെയും ബെംഗളൂരു ബെയ്‌സ്ഡ് ബിസിനസ്സുകാരനായ ജോമോന്റെയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷവും അഭിനയത്തിലും മോഡലിങിലും എല്ലാം റീബ സജീവമായിരുന്നു. കരിയറില്‍ എത്രയൊക്കെ വളര്‍ന്നാലും റീബയ്ക്ക് യാതൊരു മാറ്റവുമില്ല, അവളുടെ ആ സിംപ്ലിസിറ്റിയാണ് തനികേറ്റവും ഇഷ്ടം എന്ന് ജോമോന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു.

Also Read: അമ്മയുടെ വള പണയം വച്ച കാശാണ്, അത് പറയുമ്പോള്‍ എന്നോട് കരഞ്ഞുപോയി; പറ്റിക്കപ്പെട്ട തുടക്കകാലത്തെ കുറിച്ച് ദീപക്


മോഡലിങ് രംഗത്തു നിന്നാണ് റീബ അഭിനയ ലോകത്തേക്ക് വരുന്നത്. മിടുക്കി പോലുള്ള റിയാലിറ്റി ഷോകളിലൂടെ കരിയര്‍ ആരംഭിച്ചു. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്ത്രതില്‍ നായികാ വേഷം ചെയ്തുകൊണ്ട് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തി. പിന്നീട് പൈപ്പിന്‍ ചോട്ടിലെ പ്രണയം, ഫോറന്‍സിക് പോലുള്ള സിനിമകള്‍ ചെയ്തു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും റീബ തന്റെ അവസരങ്ങള്‍ കണ്ടെത്തി. വിജയ് യുടെ ബീസ്റ്റ് എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article