രണ്ടു കപ്പടിച്ച മുംബൈ, മൂന്നു ഫൈനലും തോറ്റ ഡൽഹി; റോയലാകാൻ ആർസിബി; ഒരു ട്രോഫി; 5 ടീമുകൾ

1 week ago 2

ഷീന കെ.തോമസ്

ഷീന കെ.തോമസ്

Published: January 09, 2026 11:12 AM IST Updated: January 09, 2026 12:13 PM IST

2 minute Read

വനിതാ പ്രിമിയർ ലീഗ് ട്വന്റി20 (ഡബ്ല്യുപിൽ) ക്രിക്കറ്റിന്റെ നാലാം സീസണിന് മുന്നോടിയായി നടന്ന ഫോട്ടോഷൂട്ടിൽ 5 ടീമുകളുടെയും ക്യാപ്റ്റൻമാർ അണിനിരന്നപ്പോൾ. ഇടതു നിന്ന് ആഷ്‍ലി ഗാർഡ്നർ (ഗുജറാത്ത്), ജമീമ റോഡ്രീഗ്സ് (ഡൽഹി), ഹർമൻപ്രീത് കൗർ (മുംബൈ), സ്മൃതി മന്ഥന (ബെംഗളൂരു), മെഗ് ലാനിങ് (യുപി).
വനിതാ പ്രിമിയർ ലീഗ് ട്വന്റി20 (ഡബ്ല്യുപിൽ) ക്രിക്കറ്റിന്റെ നാലാം സീസണിന് മുന്നോടിയായി നടന്ന ഫോട്ടോഷൂട്ടിൽ 5 ടീമുകളുടെയും ക്യാപ്റ്റൻമാർ അണിനിരന്നപ്പോൾ. ഇടതു നിന്ന് ആഷ്‍ലി ഗാർഡ്നർ (ഗുജറാത്ത്), ജമീമ റോഡ്രീഗ്സ് (ഡൽഹി), ഹർമൻപ്രീത് കൗർ (മുംബൈ), സ്മൃതി മന്ഥന (ബെംഗളൂരു), മെഗ് ലാനിങ് (യുപി).

അഞ്ചു ടീമുകൾ പങ്കെടുക്കുന്ന ഡബ്ല്യുപിഎൽ ടൂർണമെന്റിൽ നിലവിലെ ചാംപ്യന്മാർ മുംബൈ ഇന്ത്യൻസാണ്. 2023ലും മുംബൈയ്ക്കായിരുന്നു കിരീടം. ഇടയ്ക്കൊരു തവണ, 2024ൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് കപ്പുയർത്തി. കഴിഞ്ഞ 3 സീസണുകളിലും ഫൈനലിൽ തോൽക്കാനായിരുന്നു ഡൽഹി ക്യാപിറ്റൽസിന്റെ വിധി. മറ്റു 2 ഫ്രാഞ്ചൈസികളായ യുപി വോറിയേഴ്സും ഗുജറാത്ത് ജയന്റ്സും കൂടിയാകുമ്പോൾ ഈ വർഷവും പോരാട്ടക്കളം തയാർ.

ദ് ഗ്രേറ്റ് മുംബൈഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ നയിക്കുന്ന മുംബൈ ഇന്ത്യൻസ് ഡബ്ല്യുപിഎലിലെ ഏറ്റവും കരുത്തരായ ടീമാണെന്നതിൽ സംശയമില്ല. 3 സീസണുകളിൽ രണ്ടു തവണയും കിരീടം നേടിയ മുംബൈയുടെ താരനിര തന്നെയാണ് അവരുടെ കരുത്തിന് പ്രധാന കാരണം. ഇംഗ്ലണ്ട് താരം നാറ്റ് സിവർ ബ്രെന്റ്, ന്യൂസീലൻഡിന്റെ യുവതാരം അമേലിയ കെർ, വെസ്റ്റിൻഡീസ് താരം ഹെയ്‌ലി മാത്യൂസ് എന്നിവർക്കൊപ്പം ഇന്ത്യൻ താരം അമൻജ്യോത് കൗറും കൂടിയാകുമ്പോൾ എതിരാളികൾ വിയർക്കും. മലയാളി താരം സജന സജീവൻ ഫിനിഷർ റോളിലെത്തുന്ന ടീമിനു കേരളത്തിലും ആരാധകരേറെ.

ദ് റോയൽസ്സ്റ്റാർ ബാറ്ററായ ഓസ്‌ട്രേലിയൻ താരം എലിസ് പെറി വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറിയതു ബെംഗളൂരുവിനു തിരിച്ചടിയാണ്. ഇന്ത്യൻ സൂപ്പർ താരം സ്മൃതി മന്ഥന നയിക്കുന്ന ആർസിബിയുടെ സ്വപ്‌നമോഹത്തിനു ചുക്കാൻ പിടിക്കാൻ പേസർ പൂജ വസ്ത്രകാറും ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ നദീൻ ഡി ക്ലാർക്കും മുന്നിലുണ്ട്. എതിരാളികൾക്കു പോലും അസൂയ തോന്നുന്ന ഫാൻ സപ്പോർട്ട് കൂടിയാകുമ്പോൾ ആർസിബി ഈ സീസണിലെ പവർ ഹൗസ് ആകും. 

ദ് ക്യാപിറ്റൽസ്ഇന്ത്യയുടെ ലോകകപ്പ് ഹീറോയിൻ ജമീമ റോഡ്രീഗ്സിനു ക്യാപ്റ്റൻ സ്ഥാനം നൽകിയത് ഉൾപ്പെടെ ഒരുപിടി മാറ്റങ്ങളുമായാണ് ഡൽഹി ക്യാപിറ്റൽസ് വരുന്നത്. കഴിഞ്ഞ 3 സീസണുകളിലും ഫൈനലിൽ എത്തിയിട്ടും കിരീടം നേടാൻ കഴിയാത്ത ദുർവിധി തിരുത്തുകയാണ് ‍ഡ‍ൽഹിയുടെ ലക്ഷ്യം. മിന്നും ഫോമിലുള്ള ഷഫാലി വർമയുടെ സാന്നിധ്യം  മുതൽക്കൂട്ടാണ്. ഓസ്ട്രേലിയൻ താരം അന്നബെൽ സതർലൻഡ്, ദക്ഷിണാഫ്രിക്കക്കാരായ മരിസെയ്ൻ കാപ്, ലോറ വോൾവർട്ട് തുടങ്ങിയവർ കൂടിയാകുന്നതോടെ ടീമിന്റെ കരുത്ത് അപ്രവചനീയം. മിന്നു മണിയുടെ സാന്നിധ്യമാണ് മലയാളികൾക്കു പ്രതീക്ഷ നൽകുന്ന ഘടകം.

ദ് വോറിയേഴ്‌സ്ഇക്കഴിഞ്ഞ താരലേലത്തിൽ ഏറ്റവും മികച്ച കളിക്കാരെ സ്വന്തമാക്കിയ ടീമുകളിലൊന്നാണ് യുപി വോറിയേഴ്സ്. ഡൽഹി ക്യാപ്റ്റനായിരുന്ന ഓസ്ട്രേലിയൻ താരം മെഗ് ലാനിങ്ങിനെ ടീമിലെത്തിക്കാനായി എന്നതാണ് വോറിയേഴ്സിന്റെ നേട്ടം. താരലേലത്തിലെ മൂല്യമേറിയ താരം ദീപ്തി ശർമയെ 3.2 കോടി രൂപയ്ക്കു ടീമിലെത്തിക്കാനും  കഴിഞ്ഞു. വെറ്ററൻ പേസ് ബോളർ ശിഖ പാണ്ഡെയെ ഇത്തവണ 2.4 കോടി രൂപയ്ക്കു യുപി സ്വന്തമാക്കിയത് സകലരെയും അമ്പരപ്പിച്ചു. ഇന്ത്യയുടെ പേസ് സൂപ്പർ സ്റ്റാർ ക്രാന്തി ഗൗഡ്, മലയാളി താരം ആശ ശോഭന തുടങ്ങിയവർ കൂടിയാകുമ്പോൾ വോറിയേഴ്സിന്റെ കളിയിൽ പൊടിപാറും.  

ദ് ജയന്റ്‌സ്ഓസ്‌ട്രേലിയൻ താരം ജോർജിയ വെയർഹോമും ഇന്ത്യൻ പേസർ രേണുക സിങ് ഠാക്കൂറും ചേർന്നു നയിക്കുന്ന ബോളിങ് നിരയാണ് ഈ സീസണിൽ ഗുജറാത്ത് ജയന്റ്‌സിന്റെ ഹൈലൈറ്റ്. ഓസ്‌ട്രേലിയൻ ബാറ്റർ ബെത് മൂണി, ഓൾറൗണ്ടർമാരായ ഓസ്‌ട്രേലിയയയുടെ ആഷ്‌ലി ഗാർഡ്‌നർ, ന്യൂസീലൻഡിന്റെ സോഫി ഡിവൈൻ എന്നിവരുടെ പ്രകടനവും നിർണായകമാവും. ആഷ്‌ലി ഗാർഡ്നറാണ് ക്യാപ്റ്റൻ. സീസണിലെ മത്സരവേദികളിലൊന്ന് വഡോദര സ്റ്റേഡിയമാണെന്നത്, ഗുജറാത്തിനു ഹോം ഗ്രൗണ്ട് അനൂകൂല്യം നൽകിയേക്കും. 

English Summary:

WPL Teams are acceptable to vie fiercely this season. This nonfiction previews the 5 teams participating successful the Women's Premier League, highlighting their cardinal players and strengths.

Read Entire Article