Published: December 09, 2025 07:30 PM IST
1 minute Read
കട്ടക്ക്∙ പരുക്കു മാറി ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തിളങ്ങാനാകാതെ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്‍. മത്സരത്തിൽ രണ്ടു പന്തുകൾ നേരിട്ട ഗിൽ നാലു റൺസെടുത്താണു പുറത്തായത്. ലുങ്കി എൻഗിഡിയുടെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ അനായാസമായൊരു ക്യാച്ചെടുത്ത് മാർകോ യാൻസനാണു ഗില്ലിനെ മടക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് ഗില്ലിനു കഴുത്തിനു പരുക്കേറ്റത്.
ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും നഷ്ടമായ ഗിൽ, ബിസിസിഐ ‘സെന്റർ ഓഫ് എക്സലൻസിന്റെ’ പ്രത്യേക അനുമതിയോടെയാണ് ട്വന്റി20 കളിക്കാനെത്തിയത്. എന്നാൽ ആദ്യ പോരാട്ടത്തില്‍ നിരാശയോടെ മടങ്ങേണ്ടിവന്നു. ട്വന്റി20 ടീമില്‍ ശുഭ്മൻ ഗിൽ വൈസ് ക്യാപ്റ്റനായെത്തിയതോടെ, സഞ്ജു സാംസണിന്റെ ഓപ്പണർ സ്ഥാനം നേരത്തേ നഷ്ടമായിരുന്നു. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലും ഓപ്പണറായി ഇറങ്ങിയ ഗില്ലിന് വലിയ സ്കോറുകൾ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
ട്വന്റി20 ലോകകപ്പ് അടുത്തിരിക്കെ ഗില്ലിന് ഫോം കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അതു ബിസിസിഐയ്ക്കും തലവേദനയാകും. ജിതേഷ് ശർമ വിക്കറ്റ് കീപ്പറായി എത്തിയതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ട്വന്റി20യിൽ സഞ്ജുവിന് സ്ഥാനം ലഭിച്ചിരുന്നില്ല.
English Summary:








English (US) ·