Published: July 08 , 2025 10:29 AM IST
1 minute Read
-
രണ്ടാം ടെസ്റ്റിലെ 10 വിക്കറ്റ് നേട്ടം അർബുദ രോഗിയായ സഹോദരിക്ക് സമർപ്പിച്ച് ആകാശ് ദീപ്
ബർമിങ്ങാം∙ ‘ഓരോ തവണ ഞാൻ പന്ത് കയ്യിലെടുക്കുമ്പോഴും ജ്യോതിയെക്കുറച്ചുള്ള ചിന്തകൾ എന്റെ മനസ്സിലൂടെ കടന്നുപോകും. ഈ പ്രകടനം ഞാൻ അവൾക്കായി സമർപ്പിക്കുന്നു.’ – ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ 10 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ വിജയമുറപ്പിച്ച ശേഷം ആകാശ്ദീപ് പറഞ്ഞു. തന്റെ പ്രകടനം കാൻസറിനോടു പൊരുതുന്ന സഹോദരി ജ്യോതിക്കാണ് ആകാശ് സമർപ്പിച്ചത്.
‘ഇതേക്കുറിച്ച് ഞാൻ ആരോടും ഇന്നുവരെ പറഞ്ഞിട്ടില്ല. 2 മാസം മുൻപാണ് എന്റെ സഹോദരിക്കു കാൻസർ സ്ഥിരീകരിച്ചത്. ‘‘ഈ ടെസ്റ്റിലെ എന്റെ പ്രകടനം അവളെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ടാവും. എനിക്ക് അവളോട് പറയാനുള്ളത്, ഞങ്ങളെല്ലാവരും നിന്നോടൊപ്പമുണ്ട് എന്നാണ്’’ സങ്കടം അടക്കിപ്പിടിച്ച് ആകാശ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ 336 റൺസിനു വിജയിച്ച ഇന്ത്യയ്ക്കു വേണ്ടി രണ്ട് ഇന്നിങ്സുകളിലുമായി പത്ത് വിക്കറ്റുകളാണ് ആകാശ് നേടിയത്. ബോളർമാർക്കു പ്രതികൂല സാഹചര്യമായിരുന്ന പിച്ചിലാണ് ഇരുപത്തിയെട്ടുകാരന്റെ മിന്നും പ്രകടനം. പരമ്പരയിലെ മൂന്നാം ടെസ്റ്റ് 10ന് ലോഡ്സിൽ തുടങ്ങും.
English Summary:








English (US) ·