Published: May 06 , 2025 10:02 AM IST
1 minute Read
മയാമി ഗാർഡൻസ് ∙ രണ്ടു വർഷം മുൻപ് സർക്യൂട്ടിലെ ഏറ്റവും വേഗം കുറഞ്ഞ ടീം എന്ന ചീത്തപ്പേരുമായാണ് ഓസ്കർ പ്രിയാസ്ട്രിയും മക്‌ലാരനും മയാമി ഗ്രാൻപ്രിയിൽ നിന്നു മടങ്ങിയത്. രണ്ടു വർഷത്തിനിപ്പുറം അതേ സർക്യൂട്ടിൽ മക്‌ലാരനു വേണ്ടി പിയാസ്ട്രി ഇന്നലെ ജേതാവായി.
ഫോർമുല വൺ കാറോട്ട മത്സരത്തിന്റെ ഈ സീസണിൽ പിയാസ്ട്രിയുടെ നാലാം ജയമാണിത്. തുടർച്ചയായ മൂന്നാം ജയവും. മക്‌ലാരന്റെ തന്നെ ലാൻഡോ നോറിസ് രണ്ടാമതായി ഫിനിഷ് ചെയ്തു. പോൾ പൊസിഷനിൽ റേസ് ആരംഭിച്ച റെഡ്ബുൾ താരവും നിലവിലെ ചാംപ്യനുമായ മാക്സ് വേർസ്റ്റപ്പൻ നാലാമതായി.
ജയത്തോടെ 131 പോയിന്റുമായി ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ പിയാസ്ട്രി ഒന്നാം സ്ഥാനം നിലനിർത്തി. 115 പോയിന്റുമായി നോറിസ് രണ്ടാമതുണ്ട്. ടീമുകളുടെ പട്ടികയിൽ 241 പോയിന്റുമായി മക്‌ലാരൻ ബഹുദൂരം മുന്നിലാണ്.
English Summary:








English (US) ·