Published: November 24, 2025 12:19 PM IST
1 minute Read
പാരിസ് ∙ 2 വർഷത്തിനിടെ ആദ്യമായി ഫുട്ബോൾ കളത്തിലേക്കു തിരിച്ചെത്തി ഫ്രഞ്ച് ഫുട്ബോളർ പോൾ പോഗ്ബ. മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ് ടീമുകളുടെ താരമായിരുന്ന പോഗ്ബ ഫ്രഞ്ച് ലീഗ് വണിൽ മോണക്കോയ്ക്കു വേണ്ടിയാണു കളത്തിലിറങ്ങിയത്. റെൻസിനെതിരായ മത്സരം 4–1നു മോണക്കോ തോറ്റു.
85–ാം മിനിറ്റിലായിരുന്നു സബ്സ്റ്റിറ്റ്യൂട്ടായി മുപ്പത്തിരണ്ടുകാരൻ പോഗ്ബ കളത്തിലിറങ്ങിയത്. പരുക്ക്, കളിക്കളത്തിനു പുറത്തെ പ്രശ്നങ്ങൾ, ഉത്തേജക വിലക്ക് എന്നിവയെല്ലാം നേരിട്ട ശേഷമാണു പോഗ്ബ വരുന്നത്. ഒരിക്കലും ഫുട്ബോളിലേക്കു തിരിച്ചെത്താനാകുമെന്നു കരുതിയതല്ലെന്നു മത്സരശേഷം പോഗ്ബ പറഞ്ഞു.
English Summary:








English (US) ·