രണ്ടുപേരും അസന്തുഷ്ടരായിരുന്നു, അവരുടെ ഡിവോഴ്‌സിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് ഞാന്‍- ദയ സുജിത്

5 months ago 6

17 August 2025, 05:46 PM IST

daya sujith manju pillai

മഞ്ജു പിള്ളയും ദയ സുജിത്തും, ദയ സുജിത്‌ | Photo: Instagram/ Daya Sujith

വിവാഹമോചനത്തില്‍ അമ്മയേയും അച്ഛനേയും ഏറ്റവും കൂടുതല്‍ പിന്തുണച്ച വ്യക്തി താനാണെന്ന് നടി മഞ്ജു പിള്ളയുടേയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവിന്റേയും മകള്‍ ദയ സുജിത്. ബന്ധത്തില്‍ രണ്ടുപേരും അസന്തുഷ്ടരായിരുന്നുവെന്നും അതിനാല്‍ ഒരുമിച്ച് തുടരാന്‍ നിര്‍ബന്ധിക്കുന്നത് എന്തിനാണെന്ന് വിവാഹമോചനത്തെ എതിര്‍ത്തവരോട് താന്‍ ചോദിച്ചുവെന്നും രേഖാ മേനോന് നല്‍കിയ അഭിമുഖത്തില്‍ ദയ പറഞ്ഞു.

'പിരിയുകയാണെന്ന് രണ്ടുപേരും എന്നോട് വന്നുപറഞ്ഞു. അപ്പോള്‍ അവരെ ഏറ്റവും കൂടുതല്‍ പിന്തുണച്ച വ്യക്തി ഞാനാണ്. മറ്റാരേക്കാളും അവര്‍ക്ക് വിവാഹമോചനം വേണമെന്ന് കരുതിയ ആള്‍ ഞാനാണ്. സമൂഹം പലതും പറയുമെന്ന് ആളുകള്‍ പറഞ്ഞു. അമ്മ സ്ത്രീ ആയതിനാല്‍ ആളുകള്‍ ഓരോന്ന് പറയുമെന്ന് പറഞ്ഞു. രണ്ടുപേരും അസന്തുഷ്ടരായിരുന്നു. എന്തിനാണ് ഒരുമിച്ച് തുടരാന്‍ നിര്‍ബന്ധിക്കുന്നത്?', ദയ ചോദിച്ചു.

'രണ്ടുപേരും സ്വയം ഇല്ലാതാവുന്നതുപോലെ എനിക്ക് തോന്നി. അത് കാണാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. വിവാഹമോചനംകൊണ്ട് അവര്‍ സന്തോഷിക്കുകയാണെങ്കില്‍ അതായിരുന്നു നല്ലത്. ഞാന്‍ പൂര്‍ണ്ണമായും പിന്തുണച്ചു. ആളുകള്‍ പറയുന്നത് നോക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു', ദയ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവര്‍ഷം ഒരു അഭിമുഖത്തില്‍ സുജിത്താണ് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞതായി വെളിപ്പെടുത്തിയത്. 2020 മുതല്‍ ഇരുവരും അകന്നുകഴിയുകയായിരുന്നു. 2000-ല്‍ വിവാഹിതരായ ഇരുവരുടേയും ഏകമകളാണ് ദയ.

Content Highlights: Diya Sujith says she supported her parents Divorce

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article