10 June 2025, 05:00 PM IST

പ്രതീകാത്മക ചിത്രം | Photo: Facebook/ Baahubali
പ്രഭാസ്- എസ്.എസ്. രാജമൗലി ചിത്രം ബാഹുബലി വീണ്ടും വരുന്നു. നേരത്തെ രണ്ടുവര്‍ഷത്തിന്റെ ഇടവേളയില്‍ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റഭാഗമായാണ് റീ റിലീസ് ചെയ്യുക. ആദ്യഭാഗം പുറത്തിറങ്ങിയതിന്റെ പത്താംവാര്‍ഷികത്തിലാണ് നിര്‍മാതാക്കളുടെ പുതിയ നീക്കം.
2015-ലായിരുന്നു ആദ്യഭാഗമായ 'ബാഹുബലി: ദി ബിഗിനിങ്' പുറത്തിറങ്ങിയത്. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം 2017-ല്‍ പുറത്തിറങ്ങിയ 'ബാഹുബലി: ദി കണ്‍ക്ലൂഷ'നും ബോക്‌സ് ഓഫീസില്‍ വലിയ തരംഗം തീര്‍ത്തു. ഈ വര്‍ഷം ജൂലായിലാണ് ആദ്യഭാഗത്തിന്റെ റിലീസ് പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്നത്.
ഒക്ടോബറോടെ ചിത്രം ആഗോളതലത്തില്‍ റീ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രഭാസിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പ്രദര്‍ശനത്തിനെത്തിക്കാനാണ് തീരുമാനമെന്നാണ് വിവരം.
ഒന്നും രണ്ടും ഭാഗങ്ങള്‍ ദൈര്‍ഘ്യംകുറച്ച് ഒറ്റഭാഗമായി റീ എഡിറ്റുചെയ്യുന്ന പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്. രണ്ടുഭാഗങ്ങള്‍ ചേര്‍ത്ത് ഒരു സിനിമയായി ഇറക്കുമ്പോള്‍, പുതിയൊരു അനുഭവമായിരിക്കും സിനിമാ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്നാണ് കരുതപ്പെടുന്നത്. ഭാഷാന്തരങ്ങള്‍ ഭേദിച്ച് ബോക്‌സ് ഓഫീസില്‍ ചരിത്രം തീര്‍ത്ത സിനിമയായിരുന്നു ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍.
Content Highlights: Baahubali 1 & 2 are re-releasing arsenic a azygous film
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·