'രണ്ടുമാസം ഓണ്‍ലൈന്‍ ക്ലാസ്, ഏപ്രില്‍- ജൂലൈ മാസങ്ങളില്‍ അവധി'; അഭിപ്രായം പങ്കുവെച്ച് ജൂഡ്

5 months ago 6

31 July 2025, 12:49 PM IST

Jude Anthany Joseph School

ജൂഡ് ആന്തണി ജോസഫ്, പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം മാറ്റുന്നത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തുടക്കമിച്ച ചര്‍ച്ചയില്‍ പങ്കാളിയായി നടനും സംവിധായകനുമായ ജൂഡ് ആന്തണി ജോസഫ്. കടുത്ത ചൂടുള്ള ഏപ്രിലില്‍ വേനലവധിയും ജൂലൈയില്‍ മഴയ്ക്കുള്ള അവധിയും നല്‍കണമെന്നാണ് ജൂഡിന്റെ അഭിപ്രായം. സാധിക്കുമെങ്കില്‍ മേയിലും ജൂണിലും ഓണ്‍ലൈനായി ക്ലാസ് നടത്തണമെന്നും ജൂഡ് നിര്‍ദേശം മുന്നോട്ടുവെച്ചു.

'പൊതുജനാഭിപ്രായം ചോദിച്ചത് കൊണ്ട് പറയുവാ. വേനലവധി കടുത്ത ചൂടുള്ള ഏപ്രില്‍ ഒരു മാസം കൊടുക്കുക. കനത്ത മഴയുള്ള ജൂലൈ മഴയ്ക്കുള്ള അവധിയും കൊടുക്കുക. മേയും ജൂണും പറ്റിയാല്‍ ഓണ്‍ലൈന്‍ ക്ലാസ്സ് ആക്കുക'- ജൂഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഏപ്രില്‍, മേയ് മാസങ്ങളിലെ അവധി കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് മന്ത്രി വി. ശിവന്‍കുട്ടി തേടിയത്. 'കേരളത്തിലെ നമ്മുടെ സ്‌കൂള്‍ അവധിക്കാലം നിലവില്‍ ഏപ്രില്‍, മെയ് മാസങ്ങളിലാണ്. ഈ മാസങ്ങളില്‍ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നത് കുട്ടികള്‍ക്ക് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതേസമയം, മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലായ് മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുണ്ട്. ഈ സാഹചര്യത്തില്‍, സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണ്'- മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Content Highlights: Jude Anthany Joseph proposition connected shifting Kerala schoolhouse vacation

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article