രണ്ടുവട്ടം കല്യാണം കഴിച്ചു രണ്ടും പരാജയം ഇപ്പോൾ മൂന്നാമത് ഒന്നും കൂടി മലയാളി പൊണ്ണ്; കേസിൽ വമ്പൻ വഴിത്തിരിവ്

1 week ago 2
new discussions are going connected  astir  whether histrion  bala is portion  of the movie   pennu caseബാല(ഫോട്ടോസ്- Samayam Malayalam)
മരുതമലൈ മാമണിയേ മുരുകയ്യാ! മുരുകാ.. രണ്ടുവട്ടം കല്യാണം കഴിച്ചു രണ്ടും പരാജയം. ഇപ്പോൾ മൂന്നാമത് ഒന്ന് കല്യാണം കഴിച്ചു മലയാളി പെണ്ണ്. അതും നല്ല ഒരു കുടുംബം നോക്കി നടത്തിയ വിവാഹം ആണ്. ഇത്തവണ എനിക്ക് സന്തോഷത്തോടെ, സമാധാനത്തോടെ സ്നേഹത്തോടെ കുറെ വർഷങ്ങൾ ജീവിക്കണം. ഇത്തവണ മുരുകൻ എന്നെ തുണയ്ക്കണം!!! ബാല യുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചു എന്ന പേരിൽ ഏറ്റവും കൂടുതൽ വിമർശനത്തിന് ഇരയായ ആളാണ് ബാല, ആ ആളു തന്നെ പെണ്ണ് കേസ് സിനിമയുടെ പ്രമോഷൻ വീഡിയോകളിൽ നിറയുമ്പോൾ സ്വയം ട്രോളിയാണ് ബാലയും സിനിമയുടെ ഭാഗം ആകുന്നത്.

രണ്ടുവട്ടം കല്യാണം കഴിച്ചു രണ്ടും പരാജയം ഇപ്പോൾ മൂന്നാമത് ഒന്നും കൂടി മലയാളി പൊണ്ണ്, വലിയ കുടുംബത്തിൽ നിന്നുമാണ് കൂടെ നിക്കണം മുരുകാ എന്ന പ്രാർത്ഥനയോടെ ആണ് ബാലയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. യാതാർത്ഥ ജീവിതത്തിൽ ഇപ്പോൾ മാമന്റെ മകളെ ആണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. ആദ്യത്തെ മൂന്നു ബന്ധങ്ങളും വിവാഹമോചനത്തിൽ എത്തിയിരുന്നു, അതിൽ രണ്ടുപേരും മലയാളികൾ ആയിരുന്നു എന്നത് മിക്കവർക്കും അറിയുന്നതുമാണ്. ഏറെനാളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ബാല മികച്ച ഒരു കംബാക്കിനായി ഉള്ള കാത്തിരിപ്പിൽ ആയിരുന്നു. അതേസമയം നിഖില വിമൽ നായിക ആയ പെണ്ണ് കേസ് മൂവിക്ക് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ALSO READ: രേവതി VZ കീർത്തി! ചില്ലറക്കാരിയല്ല, സ്വയം വെറുത്തകാലം; ചിക്കാഗോയിലും ഫ്ലോറിഡയിലും പഠനം; കിറ്റിയെപോലെ അറിയപ്പെടേണ്ടവൾ

പല നാടുകളില്‍ ചുറ്റി പല വിവാഹങ്ങള്‍ ചെയ്ത് അന്നു രാത്രി തന്നെ സ്വര്‍ണവും പണവുമായി മുങ്ങുന്ന യുവാക്കന്മാരുടെ കഥകൾ പത്രമാധ്യങ്ങളിൽ നിറയുന്നതിന്റെ ഇടയിലാണ് പണവുമായി മുങ്ങുന്ന യുവതിയുടെ കഥ രസകരമായി സിനിമയിൽ അവതരിപ്പിക്കുന്നത്. ഈ കഥ അവിശ്വസനീയമായി തോന്നാമെങ്കിലും യഥാര്‍ഥ സംഭവങ്ങളില്‍ നിന്നുള്ള പ്രചോദനം ആണ് ഈ സിനിമ എന്നും റിവ്യൂസിൽ നിന്നും വ്യക്തമാണ്. രോഹിണി എന്നാണ് നിഖിലയുടെ കഥാപാത്രത്തിന്റെ പേര്. നിഖില തന്നെ ബിന്ദുവിനേയും അഡ്വ. ദുര്‍ഗയേയും ജാന്‍സിയേയുമെല്ലാം അവതരിപ്പിച്ചാണ് കൈയ്യടി നേടുന്നത്.

ALSO READ: എങ്ങനെ സഹിക്കുന്നു ഇതിനെ, ശ്രീനിയോട് ജയം രവി ചോദിച്ച ചോദ്യം!
ഫെബിന്‍ സിദ്ദാര്‍ഥിനോടൊപ്പം രശ്മി രാധാകൃഷ്ണനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അങ്കിത് മേനോന്‍ സംഗീതവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും ഷിനോസ് ക്യാമറയും നിര്‍വഹിച്ചിരിക്കുന്നത്.

Read Entire Article