23 May 2025, 09:13 PM IST

മീനാക്ഷി ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച് മാർക്ക് ലിസ്റ്റ്, മീനാക്ഷി കോളേജിൽ പരീക്ഷയ്‌ക്കെത്തിയപ്പോൾ പങ്കുവെച്ച ചിത്രം | Photo: Facebook/ Meenakshi
ആദ്യവര്‍ഷ ബിരുദകോഴ്‌സിന്റെ രണ്ടാം സെമസ്റ്റര്‍ പരീക്ഷാഫലം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി മീനാക്ഷി. ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചറിന്റെ മാര്‍ക്ക് ലിസ്റ്റാണ് താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കുകീഴിലെ മണര്‍ക്കാട് സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിയാണ് മീനാക്ഷി.
അനൂപ്- രമ്യ ദമ്പതിമാരുടെ മകളായ മീനാക്ഷിയുടെ ശരിയായ പേര് അനുനയ അനൂപ് എന്നാണ്. ഈ പേരാണ് മാര്‍ക്ക് ലിസ്റ്റിലുള്ളത്. ആറുപേപ്പറുകളാണ് രണ്ടാംസെമസ്റ്ററില്‍ ഉണ്ടായിരുന്നത്. എല്ലാ വിഷയങ്ങളിലും പാസായ മീനാക്ഷി രണ്ടുവിഷയങ്ങളില്‍ എ പ്ലസ് നേടി. ഒരു എ ഗ്രേഡും രണ്ട് ബി പ്ലസും ഒരു ബി ഗ്രേഡും താരം നേടിയിട്ടുണ്ട്.
പിതാവ് പഠിച്ച കോളേജില്‍ തന്നെ ബിരുദപഠനത്തിന് ചേര്‍ന്നതിന്റെ സന്തോഷം മീനാക്ഷി നേരത്തെ പങ്കുവെച്ചിരുന്നു. 1992- 94 കാലത്ത് മണര്‍കാട് സെന്റ് മേരീസ് കോളേജില്‍ അച്ഛന്‍ അനൂപ് പ്രീഡിഗ്രി വിദ്യാര്‍ഥിയായിരുന്നു. ളാക്കാട്ടൂര്‍ എംജിഎംഎന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു മീനാക്ഷി പ്ലസ് ടു പഠിച്ചത്. പ്ലസ് ടുവിന് 80 ശതമാനം മാര്‍ക്ക് നേടിയാണ് പാസായത്. കോട്ടയം കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഒന്‍പത് എ പ്ലസും ഒരു എ ഗ്രേഡും സ്വന്തമാക്കിയായിരുന്നു പത്താംക്ലാസ് വിജയം.
Content Highlights: Actress Meenakshi shares her B.A. English Literature 2nd semester exam results
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·