രണ്ട് കോടി അടിസ്ഥാന വില, ലേലത്തിൽ എടുത്താലും നാല് മത്സരം മാത്രം കളിക്കും! നേരത്തേ പറഞ്ഞ് ഓസീസ് താരം

1 month ago 2

ഓൺലൈൻ ഡെസ്ക്

Published: December 05, 2025 03:27 PM IST Updated: December 05, 2025 07:45 PM IST

1 minute Read

 David Gray/AFP
ജോഷ് ഇംഗ്ലിഷ്. Photo: David Gray/AFP

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിലേക്കായി മിനി ലേലത്തിൽ ആരെങ്കിലും വിളിച്ചെടുത്താലും നാലു മത്സരങ്ങൾ മാത്രമാകും കളിക്കാനിറങ്ങുകയെന്ന് നേരത്തേ തന്നെ വ്യക്തമാക്കി ഓസ്ട്രേലിയൻ ബാറ്റർ ജോഷ് ഇംഗ്ലിഷ്. നിലവിൽ ഓസ്ട്രേലിയയ്ക്കായി ആഷസ് ടെസ്റ്റ് കളിക്കുന്ന ഇംഗ്ലിഷ് രണ്ടു കോടി രൂപ അടിസ്ഥാന വിലയിട്ടാണു ലേലത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിനെ ഫൈനൽ വരെയെത്തിക്കുന്നതിൽ 30 വയസ്സുകാരനായ താരം നിർണായക പങ്കുവഹിച്ചിരുന്നു.

അടുത്ത ഐപിഎല്‍ സീസണിന്റെ 25 ശതമാനം മാത്രമായിരിക്കും ടീമിനൊപ്പം ഉണ്ടാകുകയെന്നു താരം തന്നെ വ്യക്തമാക്കിയതോടെ, ഇംഗ്ലിഷിനെ ഏതെങ്കിലും ഫ്രാഞ്ചൈസികൾ വാങ്ങുമോയെന്ന കാര്യം സംശയമാണ്. നാലു മത്സരത്തിൽ കൂടുതൽ കളിക്കില്ലെന്ന് ബിസിസിഐ വഴിയാണ് ഇംഗ്ലിഷ് ഐപിഎൽ ടീമുകളെ അറിയിച്ചത്. ഓസ്ട്രേലിയൻ താരത്തെ ടീമിൽ നിലനിർത്തണമെന്ന് പഞ്ചാബ് കിങ്സിന് താൽപര്യമുണ്ടായിരുന്നു. എന്നാൽ താരത്തിന്റെ നിലപാട് അറിഞ്ഞതോെട പഞ്ചാബ് ഇംഗ്ലിഷിനെ റിലീസ് ചെയ്യുകയായിരുന്നു.

വിവാഹം അടുത്തതിനാൽ ഐപിഎൽ മുഴുവനായും കളിക്കാൻ സാധിക്കില്ലെന്നാണ് ഇംഗ്ലിഷിന്റെ നിലപാട്. ഇംഗ്ലിഷിനു പുറമേ നാലു വിദേശതാരങ്ങൾ കൂടി ഐപിഎൽ പൂർണമായും കളിക്കാനുണ്ടാകില്ലെന്ന് ബിസിസിഐയെ അറിയിച്ചിട്ടുണ്ട്. ഓസ്ട്രേലിയയുടെ ആഷ്ടൻ ആഗർ, വില്യം സതർലൻഡ്, ന്യൂസീലൻഡ് താരം ആദം മിൽനെ, ദക്ഷിണാഫ്രിക്കയുടെ റിലീ റൂസോ എന്നിവരാണ് 2026 ഐപിഎൽ മുഴുവനായും കളിക്കാൻ താൽപര്യമില്ലാത്തവർ.

English Summary:

Josh Inglis prioritizes wedding implicit afloat IPL play successful 2026. Despite constricted availability, franchises measurement the worth of his imaginable contribution.

Untitled plan  - 1

Google Trends representation displays the hunt measurement (From ‪‪02:05 p.m. to ‪05:14‬‬ p.m. connected 05 December 2025) inclination for Josh Inglis
Read Entire Article