Published: December 02, 2025 10:49 AM IST
1 minute Read
മുംബൈ∙ അടുത്ത വർഷം നടക്കുന്ന ഇന്ത്യൻ പ്രീമിയര്‍ ലീഗ് സീസണിനു മുന്നോടിയായുള്ള മിനി ലേലത്തിനുള്ള താരങ്ങളുടെ വിവരങ്ങൾ പുറത്ത്. 1355 ഓളം താരങ്ങൾ ലേലത്തിനായി റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണു പ്രാഥമിക വിവരം. താരങ്ങളുടെ പട്ടികയും വിവരങ്ങളും ഫ്രാഞ്ചൈസികൾക്ക് ഉടൻ കൈമാറും. ഡിസംബർ 16ന് അബുദബിയിൽ വച്ചാണ് ലേലം നടക്കുന്നത്.
പ്രധാനപ്പെട്ട ഇന്ത്യൻ താരങ്ങളെയെല്ലാം ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുള്ളതിനാൽ, ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനാണ് ലേലത്തിലെ ശ്രദ്ധാകേന്ദ്രം. പരുക്കിനെ തുടർന്ന് കഴിഞ്ഞ ഐപിഎൽ ലേലത്തിൽനിന്ന് ഗ്രീൻ വിട്ടുനിന്നിരുന്നു. ചെന്നൈ റിലീസ് ചെയ്ത ശ്രീലങ്കൻ പേസർ മതീഷ പതിരാന, ആർസിബി വിട്ട ഇംഗ്ലിഷ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൻ എന്നിവരും ലേലത്തിൽ പങ്കെടുക്കും. രണ്ടു കോടി അടിസ്ഥാന വിലയുള്ള വിഭാഗത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ മാത്രമാണുള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുൻ താരം വെങ്കടേഷ് അയ്യരും, ലക്നൗ സൂപ്പർ ജയന്റ്സ് വിട്ട സ്പിന്നർ രവി ബിഷ്ണോയിയും. കഴിഞ്ഞ മെഗാലേലത്തിൽ 23.75 കോടി രൂപയ്ക്കാണ് വെങ്കടേഷ് അയ്യരെ കൊൽക്കത്ത സ്വന്തമാക്കിയത്.
അതേസമയം ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‍വെൽ ഇത്തവണ മിനി ലേലത്തിൽ റജിസ്റ്റർ ചെയ്തിട്ടില്ല. 4.2 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിൽ കളിച്ച മാക്സ്‍വെല്ലിനെ ടീം റിലീസ് ചെയ്തിരുന്നു. ഐപിഎൽ ലേലത്തിൽ നിന്ന് മാറിനിൽക്കാനുള്ള കാരണമെന്തെന്ന് മാക്സ്‍വെൽ വ്യക്തമാക്കിയിട്ടില്ല. ഐപിഎൽ ഫ്രാഞ്ചൈസികളിൽ ‘പഴ്സിൽ’ ഏറ്റവും ഉയർന്ന തുകയുള്ളത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ് (64.3 കോടി). ചെന്നൈ സൂപ്പർ കിങ്സിന് 43.4 കോടി രൂപയ്ക്ക് താരങ്ങളെ സ്വന്തമാക്കാൻ സാധിക്കും.
രണ്ടു കോടി അടിസ്ഥാന വിലയിട്ട് ലേലത്തിനെത്തുന്ന താരങ്ങൾ– രവി ബിഷ്ണോയി, വെങ്കടേഷ് അയ്യർ, മുജീബുർ റഹ്മാൻ, നവീൻ ഉള്‍ ഹഖ്, സീൽ ആബട്ട്, ആഷ്ടൻ ആഗർ, കൂപർ കോണോലി, ജേക് ഫ്രേസർ മഗ്രുക്, കാമറൂൺ ഗ്രീൻ, ജോഷ് ഇംഗ്ലിഷ്, സ്റ്റീവ് സ്മിത്ത്, മുസ്തഫിസുർ റഹ്മാൻ, ഗസ് അക്കിൻസൻ, ടോം ബാന്റൻ, ടോം കറൻ, ലിയാം ഡോസന്‍, ബെന്‍ ഡക്കറ്റ്, ഡാൻ ലോറൻസ്, ലിയാം ലിവിങ്സ്റ്റൻ, ടൈമൽ മിൽസ്, ജെയ്മി സ്മിത്ത്, ഫിൻ അലൻ, മിച്ചൽ ബ്രേസ്‍വെൽ, ഡെവൺ കോൺവെ, ജേക്കബ് ഡഫി, മാറ്റ് ഹെൻറി, കൈൽ ജാമീസൻ, ആദം മിൽനെ, ഡാരിൽ മിച്ചൽ, വിൽ ഒറൂക്, രചിൻ രവീന്ദ്ര, ജെറാൾഡ് കോട്സീ, ഡേവിഡ് മില്ലർ, ലുങ്കി എന്‍ഗിഡി, ആൻറിച് നോർട്യ, റിലീ റൂസോ, ടബരെയ്സ് ഷംസി, ഡേവിഡ് വീസ്, വാനിന്ദു ഹസരംഗ, മതീഷ പതിരാന, മഹീഷ് തീക്ഷണ, ജെയ്സൻ ഹോൾഡർ, ഷായ് ഹോപ്, അകീൽ ഹുസെയ്ൻ, അൽസരി ജോസഫ്.
English Summary:








English (US) ·