ചെന്നെെ സൂപ്പർ കിങ്സിൽ നിന്ന് ഖലീൽ അഹമ്മദും നതാൻ ഇല്ലിസും സൺറെെസേഴ്സ് ഹെെദരാബാദിലേക്ക് പോയപ്പോൾ ഹെെദരാബാദിൽ നിന്ന് ജാക് എഡ്വാർഡ്സും ലിയാം ലിവിങ്സ്റ്റണും സിഎസ്കെയിലേക്കെത്തി. സിഎസ്കെ ഇനിയും അഞ്ച് താരങ്ങളെക്കൂടി ലക്ഷ്യമിടുന്നുണ്ടെന്നാണ് ടീം വ്യക്തമാക്കിയിരിക്കുന്നത്. തങ്ങളുടെ പദ്ധതികളെ വിശ്വസിക്കണമെന്ന് അവർ ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുന്നത്.
എച്ച് 1ബി വിസ നിയന്ത്രണം; യുഎസിലെ ആരോഗ്യ മേഖലയെ ബാധിക്കും മുന്നറിയിപ്പുമായി ഇന്ത്യാസ്പോറ
ഇനിയും അഞ്ച് താരങ്ങളെ സിഎസ്കെ കൊണ്ടുവരുമെന്ന് പറയുമ്പോൾ ആരൊക്കെ അതിൽ ഉൾപ്പെടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സിഎസ്കെ ഇപ്പോൾ നടത്തിയ കെെമാറ്റങ്ങൾ ആരാധകരെ തൃപ്തിപ്പെടുത്തുന്നതല്ലെന്ന് തന്നെ പറയാം. വലിയ വിമർശനം ആരാധകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്. ഖലീൽ അഹമ്മദ് ന്യൂബോളിൽ മികവ് കാട്ടിയിരുന്ന താരമാണ്. എന്നിട്ടും എന്തിനാണ് ടീം ഒഴിവാക്കിയതെന്ന ചോദ്യമാണ് ആരാധകർക്കുള്ളത്.
ഖലീൽ അഹമ്മദിനെ സിഎസ്കെ ഒഴിവാക്കിയത് താരത്തിന്റെ താൽപര്യ പ്രകാരമാണെന്ന് പറയാം. അവസാന സീസണിൽത്തന്നെ ഖലീൽ അഹമ്മദ് സിഎസ്കെ വിടാൻ താൽപര്യം അറിയിച്ചതാണ്. എന്നാൽ സാഹചര്യം അനുകൂലമാകാത്തതിനാലാണ് അന്ന് ഒഴിവാക്കാതിരുന്നത്. എന്നാൽ ഇത്തവണ ഖലീലിനെ ഒഴിവാക്കിത്തന്നെ മുന്നോട്ട് പോകാൻ സിഎസ്കെ തീരുമാനിക്കുകയായിരുന്നു.
ഡെത്തോവർ സ്പെഷ്യലിസ്റ്റായ നതാൻ ഇല്ലിസിനെ ഒഴിവാക്കിയതും മോശം തീരുമാനം ആണെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ സിഎസ്കെ ഈ തീരുമാനം എടുക്കാൻ നിർബന്ധിതരായതാണ് എന്നതാണ് വസ്തുത. ഹാർദിക് പാണ്ഡ്യയെ ഇനി സിഎസ്കെയ്ക്ക് ലഭിക്കാൻ സാധ്യത കുറവാണ്. നായകസ്ഥാനം ആവശ്യപ്പെടുന്ന ഹാർദിക്കിനെ ടീമിലേക്ക് കൊണ്ടുവന്ന് മികച്ച അവസരം നൽകുകയെന്നത് സിഎസ്കെയ്ക്ക് എളുപ്പമല്ല. അതുകൊണ്ടാണ് എഡ്വാർഡ്സിനെ സിഎസ്കെ കൊണ്ടുവന്നത്.
കഴിഞ്ഞ ബിഗ് ബാഷ് ലീഗിൽ 168.35 സ്ട്രെെക്ക് റേറ്റിൽ 10 ഇന്നിങ്സിൽ നിന്ന് 133 റൺസാണ് എഡ്വാർഡ്സ് നേടിയത്. 19 വിക്കറ്റുകളും താരം വീഴ്ത്തി. സിഎസ്കെയുടെ പേസ് ഓൾറൗണ്ടർ വിടവ് നികത്താൻ ഏറ്റവും അനുയോജ്യനായ താരമാണ് എഡ്വാർഡ്സ്. എന്നാൽ ലിയാം ലിവിങ്സ്റ്റണിന്റെ കാര്യത്തിൽ ആശങ്കകളേറെയാണ്. സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താൻ ലിവിങ്സ്റ്റണായിട്ടില്ല.
30 ദിവസം സസ്പെൻഷൻ, ഒടുവിൽ തലകുനിക്കാതെ പടിയിറക്കം; റൊണാൾഡോക്ക് വിരമിക്കൽ മത്സരം ലഭിക്കുമോ? പ്രതീക്ഷയോടെ ആരാധകർ
അതിവേഗം റൺസുയർത്താൻ സാധിക്കുന്നതോടൊപ്പം സ്പിന്നറെന്ന നിലയിൽ പന്തുകൊണ്ടും താരം മികവ് കാട്ടാൻ കരുത്തുള്ളവനാണ്. എന്നാൽ പ്രായം തളർത്തുന്ന ലിവിങ്സ്റ്റണെ ഫിനിഷർ റോളിലോ മധ്യനിരയിലോ വിശ്വസിക്കുന്നത് സിഎസ്കെയ്ക്ക് തിരിച്ചടിയായി മാറാൻ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. സിഎസ്കെയുടെ മുഖ്യ പരിശീലകനായി സഹീർ ഖാൻ വന്ന ശേഷം വലിയ മാറ്റങ്ങളാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
മികച്ച ബൗളർമാരെയാണ് സിഎസ്കെയ്ക്ക് പ്രധാനമായും ആവശ്യം. സഞ്ജു സാംസൺ സിഎസ്കെ വിട്ട് മുംബെെ ഇന്ത്യൻസിലേക്ക് പോകുമെന്ന് ചില റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിനുള്ള സാധ്യത വിരളമാണെന്ന് തന്നെ പറയാം. എന്തായാലും ആറാം കിരീടം ലക്ഷ്യമിടുന്ന സിഎസ്കെ ബുദ്ധിപൂർവ്വമായ നീക്കമാണ് നിലവിൽ നടത്തുന്നതെന്ന് തന്നെ വിലയിരുത്താം. ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്താൻ മഞ്ഞപ്പടക്കാവുമോയെന്നത് കണ്ടറിയാം.







English (US) ·