
ആമിർ ഖാനും ജെനീലിയയും 'സിത്താരേ സമീൻ പർ' ട്രെയ്‌ലറിൽ | Photo: Screen grab/ Aamir Khan Talkies
വെള്ളിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ആമിര്‍ ഖാന്‍ ചിത്രം 'സിത്താരേ സമീന്‍പറി'ന്റെ റിലീസ് പ്രതിസന്ധിയിലെന്ന് സൂചന. സെന്‍ട്രല്‍ ഫിലിം ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) ചിത്രത്തില്‍ രണ്ട് മാറ്റങ്ങള്‍ നിര്‍ദേശിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയിലായതെന്നാണ് ഫിലിം ഫെയര്‍ റിപ്പോര്‍ട്ടുചെയ്യുന്നത്.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച രണ്ട് മാറ്റങ്ങള്‍ നിര്‍മാതാവും നായകനുമായ ആമിര്‍ ഖാന്‍ നിഷേധിച്ചു. ചിത്രത്തിന്റെ ഓരോ ഭാഗവും ആലോചിച്ച് ഉറപ്പിച്ചാണ് തയ്യാറാക്കിയതെന്നും കഥയ്ക്കും ഓരോ സംഭാഷണങ്ങള്‍ക്കും കഥാപാത്രങ്ങള്‍ക്കും വ്യക്തമായ പ്രാധാന്യമുണ്ടെന്നുമാണ് ആമിര്‍ ഖാന്റെ നിലപാട്. അതിനാല്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയെന്നാണ് വിവരം.
നിര്‍ദേശിക്കപ്പെട്ട മാറ്റങ്ങളില്‍ സെന്‍സര്‍ ബോര്‍ഡും തന്റെ നിലപാടില്‍ ആമിര്‍ ഖാനും ഉറച്ചുനില്‍ക്കുകയാണ്. ഇതോടെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നത് നീണ്ടുപോവുകയാണ്. സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരമില്ലാതെ ചിത്രം പ്രഖ്യാപിക്കപ്പെട്ട തീയതിയില്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ സാധിക്കില്ല.
സെന്‍സര്‍ ബോര്‍ഡ് അംഗങ്ങളെ നേരിട്ട് കാണാന്‍ ആമിര്‍ ഖാന്‍ ആലോചിക്കുന്നതായി വിവരമുണ്ട്. മാറ്റം നിര്‍ദേശിക്കപ്പെട്ട ഓരോ ഭാഗത്തിന്റേയും പ്രാധാന്യം ബോര്‍ഡിനെ നേരില്‍ ധരിപ്പിക്കാനാണ് താരത്തിന്റെ നീക്കം. ഇതിലൂടെ മാറ്റങ്ങളൊന്നുമില്ലാതെ ചിത്രം തീയേറ്ററില്‍ എത്തിക്കാന്‍ കഴിയുമെന്നും താരം പ്രതീക്ഷിക്കുന്നു.
അതേസമയം, ചിത്രത്തിന് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്റെ (ബിബിഎഫ്‌സി) അനുമതി ലഭിച്ചുകഴിഞ്ഞു. 12എ സര്‍ട്ടിഫിക്കറ്റാണ് യുകെയില്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ ചിത്രത്തിന്റെ യുകെ റിലീസിന് തടസ്സങ്ങളൊന്നുമില്ല.
2007-ല്‍ പുറത്തിറങ്ങിയ ആമിര്‍ ഖാന്റെ ഹിറ്റ് ചിത്രം 'താരേ സമീന്‍പറി'ന്റെ 'സ്പിരിച്വല്‍ സ്പിന്‍ഓഫ്' എന്നാണ് 'സിത്താരേ സമീന്‍പര്‍' വിശേഷിപ്പിക്കപ്പെടുന്നത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ ബാസ്‌ക്കറ്റ് ബോള്‍ കോച്ചിന്റെ വേഷമാണ് ചിത്രത്തില്‍ ആമിര്‍ ഖാന്‍ അവതരിപ്പിക്കുന്നത്. ജെനീലിയയാണ് നായിക.
Content Highlights: Sitaare Zameen Par Faces Delay As Aamir Khan Refuses To Accept CBFC Cuts
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·