രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ മോണിക്ക ബെല്ലൂച്ചിയും ടിം ബർട്ടണും വേർപിരിഞ്ഞു!

4 months ago 4

Authored by: അശ്വിനി പി|Samayam Malayalam22 Sept 2025, 3:01 pm

മോണിക്ക ബെല്ലൂച്ചിയും ടിം ബർട്ടണുമായുള്ള പ്രണയം തീർത്തും യാദൃശ്ചികമായി സംഭവിച്ചതാണ്. പലർക്കും കൗതുകമായിരുന്നു അത്. എന്നാൽ വർഷം രണ്ട് തികയുമ്പോഴേക്കും ഇരുവരും വേർപിരിഞ്ഞു

Tim Burton and Monica Bellucciമോണിക്ക ബെല്ലൂച്ചിയും ടിം ബർട്ടണും വേർപിരിഞ്ഞു
ഇറ്റാലിയൻ നടി മോണിക്ക ബെല്ലൂച്ചിയുടെയും അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് ടിം ബർട്ടണിന്റെയും പ്രണയ വാർത്തകൾ ആരാധകർക്ക് വലിയ ഞെട്ടാലായിരുന്നു. വ്യത്യസ്ത സിനിമാ ഇന്റസ്ട്രിയിലുള്ള ഈ രണ്ട് പേർ എങ്ങനെ പ്രണയത്തിലായി എന്ന കൗതുകം ആളുകളിലുണ്ടായി. എന്നിരുന്നാലും ഇരുവരുടെയും പ്രണയ നിമിഷങ്ങൾക്ക് ആളുകൾ സാക്ഷികളായിരുന്നു. അതിനിടയിലിതാ മോണിക്ക ബെല്ലൂച്ചിയും ടിം ബർട്ടണിയും വേർപിരിഞ്ഞതായി വാർത്തകൾ.

2006 ലെ കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് ഇരുവരും പരസ്പരം ആദ്യമായി കണ്ടുമുട്ടിയത്. രണ്ട് പേരും പ്രൊഫഷണൽ കാര്യങ്ങളും വർക്കുകളെ കുറിച്ചുമൊക്കെ സംസാരിച്ച് നല്ല സൗഹൃദത്തിലായി.

2014 ൽ ടിം ബർട്ടൺ പങ്കാളി ഹെലന ബൊൺഹാമുമായി വേർപിരിഞ്ഞു. ഒരു പതിറ്റാണ്ടോളം നീണ്ടു നിന്ന ബന്ധമായിരുന്നു അത്, വേർപിരിയുകയാണ് എന്നറിയിച്ചത് ഹെലന തന്നെയാണ്. പക്ഷേ വേർപിരിയലിന് ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു, ആ ബന്ധത്തിൽ പിറന്ന മക്കളുടെ ഉത്തരവാദിത്വവും ഇരുവരും ഒന്നിച്ചേറ്റെടുത്തു.

Also Read: മോഹൻലാലിന് മുൻപ് ദുൽഖറിന് ദാദാസാഹെബ് ഫൽകെ പുരസ്കാരമോ? ദുൽഖറിന്റെ കൈയ്യിലുള്ള ഈ ഫലകം, ഇതെന്താണ്?

വേർപിരിഞ്ഞതിന് ശേഷം ടിം ബർട്ടൻ തന്റെ കരിയറുമായി മുന്നോട്ടു പോകുകയായിരുന്നു. ഏതാണ്ട് എട്ട് വർഷങ്ങൾക്ക് ശേഷം, 2022 ൽ ലിയോണിലെ ലൂമിയർ ഫിലിം ഫെസ്റ്റിവലിൽ വച്ച് ടിം ബർട്ടൺ വീണ്ടും മോണിക്ക ബെല്ലൂച്ചിയെ കണ്ടുമുട്ടി. 2006 ൽ കണ്ടുമുട്ടിയതിന് ശേഷം, പതിനാറ് വർഷങ്ങൾക്ക് ശേഷമായിരുന്നു ആ കൂടിക്കാഴ്ച, അത് ഇരുവരുടെയും സൗഹൃദം വീണ്ടും അടുപ്പിച്ചു.

യാദൃശ്ചികമായി അന്ന് ലൈഫ് ടൈം അച്ചീവ്മെൻര് പുരസ്കാരം ലഭിച്ച ടിം ബർട്ടണിന് പുരസ്കാരം നൽകിയത് മോണിക്കയായിരുന്നു. ഇരുവരും ഒറുമിച്ച് നിന്നുള്ള ഫോട്ടോകൾ എല്ലാം വൈറലാവുകയും, ജോഡി പൊരുത്തത്തെ പലരും പ്രശംസിക്കുകയും ചെയ്തു. ഒരു പ്രണയത്തിന്റെ പുകപടലങ്ങളും അവിടെ പടർന്നിരുന്നു.

2023 ൽ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങളൊക്കെ പുറത്ത് വന്നതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചു, പിന്നാലെ കൂടുതൽ ചിത്രങ്ങൾ പുറത്തുവരാൻ തുടങ്ങി. 2023 ജൂണിൽ ടിമ്മുമായുള്ള പ്രണയത്തെ കുറിച്ച് മോണിക്ക തന്നെ തുറന്നു പറഞ്ഞു. എനിക്കൊരു കാര്യം പറയാൻ സാധിക്കും, ഈ മനുഷ്യനെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യമാണ്. ജീവിതത്തിൽ അപൂർവ്വമായി സംഭവിക്കുന്ന കണ്ടുമുട്ടലുകളിലൊന്നാണിത്. എനിക്ക് ഈ മനുഷ്യനെ അറിയാം, ഞാൻ അവനെ സ്നേഹിക്കുന്നു. മറ്റൊരു സാഹസികത ആരംഭിക്കുന്നു- എന്നാണ് നടി പറഞ്ഞത്.

Sanju Samson: പാകിസ്താനെതിരെ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; ടീമിലെ സ്ഥാനം നഷ്ടപ്പെടുമോ?


ഇതിനുശേഷം, പ്രണയിനികൾ ഒരുമിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങി. പിഡിഎയിൽ മുഴുകാൻ അവർ മടിച്ചില്ല. പിന്നീട് 2024 ൽ, ടിം ബർട്ടണിന്റെ ബീറ്റിൽജ്യൂസ് 2 വിന്റെ ഭാഗമായി. ഏരെ കാത്തിരുന്ന ഒരു ഒത്തു ചേരലായിരുന്നു അത്. ഇഷ്ടപ്പെട്ട പ്രണയ ജോഡികളെ ഒരുമിച്ച് സ്ക്രീനിൽ കണ്ടത് ആരാധകർക്കും ആഘോഷമായിരുന്നു. രണ്ട് വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് ഇപ്പോൾ വേർപിരിഞ്ഞിരിയ്ക്കുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article