രവീന്ദ്ര ജഡേജയെ പുറത്താക്കാൻ അംപയർക്കു തിടുക്കം, ബ്രൂക്കിന്റെ ക്യാച്ചിനിടെ പന്ത് ഗ്രൗണ്ടിൽ തട്ടിയോ?

5 months ago 6

ഓൺലൈൻ ഡെസ്ക്

Published: July 25 , 2025 02:52 PM IST

1 minute Read

 DARREN STAPLES / AFP, ഹാരി ബ്രൂക്ക് പന്തു പിടിച്ചെടുക്കുന്നു. Photo: X@Vivekj
പുറത്തായി മടങ്ങുന്ന ജഡേജ. Photo: DARREN STAPLES / AFP, ഹാരി ബ്രൂക്ക് പന്തു പിടിച്ചെടുക്കുന്നു. Photo: X@Vivekj

മാഞ്ചസ്റ്റർ∙ ഇന്ത്യ– ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റർ രവീന്ദ്ര ജഡേജ പുറത്തായതിനെച്ചൊല്ലി വിവാദം. ജോഫ്ര ആർച്ചർ എറിഞ്ഞ 85–ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ജഡേജയുടെ മടക്കം. 40 പന്തുകൾ നേരിട്ട ജഡേജ 20 റൺസടിച്ചാണു പുറത്തായത്. ജോഫ്ര ആർച്ചറുടെ പന്ത് എ‍‍ഡ്ജായി സെക്കൻഡ് സ്ലിപ്പിൽ നിൽക്കുകയായിരുന്ന ഹാരി ബ്രൂക്കിന്റെ കൈകളിലെത്തുകയായിരുന്നു.

അംപയർ ഉടനടി ഔട്ട് നൽകിയതാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. ക്യാച്ചെടുക്കുമ്പോൾ പന്ത് ഗ്രൗണ്ടിൽ തട്ടിയിരുന്നെന്ന് ദൃശ്യങ്ങളടക്കം പങ്കുവച്ചാണ് ആരാധകർ വാദിക്കുന്നത്. ദ‍ൃശ്യങ്ങളിൽ ബ്രൂക്ക് പിടിച്ചെടുക്കുമ്പോള്‍ പന്ത് ഗ്രൗണ്ടിൽ ചെറിയ രീതിയിൽ സ്പർശിച്ചതായി സംശയിക്കാവുന്നതാണ്. എന്നാൽ കൂടുതൽ പരിശോധനകൾക്കു നിൽക്കാതെ അംപയർ ഔട്ട് എന്ന തീരുമാനത്തിൽ ഉറച്ചു നില്‍ക്കുകയായിരുന്നു.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 358 റൺസെടുത്താണു പുറത്തായത്. 151 പന്തിൽ 61 റൺസെടുത്ത സായ് സുദർശനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാൾ (107 പന്തിൽ 58), ഋഷഭ് പന്ത് (75 പന്തിൽ 54) എന്നിവരും അർധ സെഞ്ചറി നേടി. 24 ഓവറിൽ 72 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സാണ് ഇന്ത്യൻ ബാറ്റിങ് നിരയെ രണ്ടാം ദിവസം തകർത്തെറിഞ്ഞത്. കെ.എൽ. രാഹുൽ (98 പന്തിൽ 46), ഷാർദൂൽ ഠാക്കൂർ (88 പന്തിൽ 41), വാഷിങ്ടൻ സുന്ദർ (90 പന്തിൽ 27) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാർ.

Harry Brook grounded that Jadeja catch. Why is determination nary replay yet? #ENGvIND

— Cricket successful 60fps (@cricketscape) July 24, 2025

English Summary:

Ravindra Jadeja's Dismissal During 4th Test Sparks Controversy

Read Entire Article