'രവീന്ദ്രാ നീ എവിടെ?'; അബാം മൂവീസിന്റെ പുതിയ ചിത്രം, ടൈറ്റില്‍  മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

6 months ago 6

Raveendra Ne Evide??

പ്രതീകാത്മക ചിത്രം | Photo: Screen grab/ Facebook: Abaam Movies

കാലാവസ്ഥാഓഫീസിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥയുമായി 'രവീന്ദ്രാ നീ എവിടെ' ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിര്‍മിച്ച് മനോജ് പാലോടന്റെ സംവിധാനത്തില്‍ ഫാമിലി ഹ്യൂമറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ രവീന്ദ്രനായി എത്തുന്നത് അനൂപ് മേനോനാണ്.

തിരക്കഥ എഴുതിയിരിക്കുന്നത് നിരവധി ഹിറ്റ് കോമഡി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ കൃഷ്ണ പൂജപ്പുരയാണ്. രവീന്ദ്രന്റെ തിരോധാനവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും രസകരമായ രീതിയില്‍ കോര്‍ത്തിണക്കിയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുകൂടിയായ പ്രകാശ് ഉള്ള്യേരിയാണ്. ഹരിഹരന്‍, ശങ്കര്‍ മഹാദേവന്‍ എന്നിവരാണ് ചിത്രത്തില്‍ പാടിയിരിക്കുന്നത്.

സിദ്ദീഖ്, അസീസ് നെടുമങ്ങാട്, മേജര്‍ രവി, സെന്തില്‍ കൃഷ്ണ, സജിന്‍ ചെറുകയില്‍, സുരേഷ് കൃഷ്ണ, ഷീലു എബ്രഹാം, എന്‍.പി. നിസ, ഇതള്‍ മനോജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം: മഹാദേവന്‍ തമ്പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അമീര്‍ കൊച്ചിന്‍, എഡിറ്റര്‍: സിയാന്‍ ശ്രീകാന്ത്, സൗണ്ട് ഡിസൈന്‍: അജിത് എ. ജോര്‍ജ്, ലൈന്‍ പ്രൊഡ്യൂസര്‍: ടി.എം റഫീഖ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രജീഷ് പ്രഭാസന്‍, കലാസംവിധാനം: അജയ് ജി. അമ്പലത്തറ, മേക്കപ്പ്: ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈനര്‍: അരുണ്‍ മനോഹര്‍, അസോസിയേറ്റ് ഡയറക്ട്‌ടേഴ്സ്: ഗ്രാഷ് പി.ജി, സുഹൈല്‍, വിഎഫ്എക്‌സ്: റോബിന്‍ അലക്‌സ്, സ്റ്റില്‍സ്: ദേവരാജ് ദേവന്‍, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍സ്: മാജിക് മൊമന്റ്‌സ്.

Content Highlights: rubric question poster of Raveendra Ne Evide?? released

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article