രശ്മിക മന്ദാന വിവാഹത്തിന് ഒരുങ്ങാന്‍ വേണ്ടി എത്ര സമയമെടുത്തു എന്നറിയാമോ? മേക്കപ് ആര്‍ട്ടിസ്റ്റ് പറയുന്നു

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam14 Apr 2026, 5:25 p.m. IST

രശ്മിക മന്ദാനയുടെ ബ്രൈഡല്‍ ലുക്ക് വന്‍ വൈറലായിരുന്നു. ഉടുത്തിരുന്ന സാരിയും അണിഞ്ഞിരുന്ന ആഭരണങ്ങളും അടക്കം എല്ലാം വൈറലായി.

rashmika bridel lookരശ്മിക മന്ദാന
രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമാവാന്‍ പോകുന്നു. എന്നാല്‍ ഇതുവരെയും ആ വിവാഹത്തില്‍ പങ്കെടുത്തവരുടെ വിശേഷം പറച്ചിലുകള്‍ അവസാനിക്കുന്നില്ല. വളരെ സ്വകാര്യമായി നടന്ന വിവാഹമായതുകൊണ്ടു തന്നെ പങ്കെടുത്ത ഓരോരുത്തര്‍ക്കും ആ വിവാഹത്തിലെ ഓരോ അതിശയങ്ങളെ കുറിച്ചും പ്രത്യേകതകളെ കുറിച്ചും പറയാനുണ്ട്.

ഇപ്പോഴിതാ രശ്മിക മന്ദാനയുടെ ബ്രൈഡല്‍ മേക്കപ് ആര്‍ട്ടിസ്റ്റായ തന്‍വി ചെമ്പൂര്‍കര്‍ എത്ര നേരം എടുത്താണ് ആ മേക്കപ് പൂര്‍ത്തിയാക്കിയത് എന്ന് വെളിപ്പെടുത്തുന്നു. രശ്മികയെ സംബന്ധിച്ച് അമിതമായ മേക്കപ് ഇട്ടുകൊണ്ട് തന്റെ ലുക്ക് തന്നെ മാറ്റണം എന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. വളരെ സിംപിളായിട്ട്, തന്റെ യഥാര്‍ത്ഥ മുഖവും ലുക്കും തന്നെയായിരിക്കണം, ക്ലീന്‍ ആയിരിക്കണം എന്നൊക്കെയായിരുന്നുവത്രെ നിബന്ധനകള്‍. അതോടൊപ്പം ട്രഡീഷണലും ആയിരിക്കണം.

Also Read: നീ ഇല്ല എന്നത് എനിക്കിന്നും വേദനയാണ് എന്ന് കെഎസ് ചിത്ര; വിട്ടുപിരിഞ്ഞിട്ട് 15 വര്‍ഷങ്ങള്‍

നാച്വറലായി തോന്നണം, വളരെ ആര്‍ഭാടമായി മേക്കപ് ചെയ്യരുത് എന്നൊക്കെ പറഞ്ഞതുകൊണ്ടു തന്നെ വളരെ ചുരുങ്ങിയ സമയം മാത്രമേ മേക്കപ്പിനായി വേണ്ടി വന്നുള്ളൂ എന്നാണ് മേക്കപ് ആര്‍ട്ടിസ്റ്റ് പറയുന്നത്. അത് മാത്രമല്ല, വളരെ കുറഞ്ഞ സമയം മാത്രമേ വിവാഹത്തിനായി ഒരുങ്ങാന്‍ കിട്ടിയുള്ളൂ. ഓരോ കാര്യങ്ങളും ഷെഡ്യൂള്‍ ചെയ്തു വച്ചിരിക്കുകയായിരുന്നു. ഒരുപാട് ചടങ്ങുകള്‍ ഉള്ളതുകൊണ്ടു തന്നെ ടൈറ്റ് ഷെഡ്യൂളില്‍ മേക്കപ് തീര്‍ക്കുകയും വേണം.

മൊത്തം മേക്കപ്പിനും, ഹെയര്‍ സ്റ്റൈലിനും ആയി 90 മിനിറ്റ് നേരം മാത്രമേ എടുത്തുള്ളൂ എന്നാണ് മേക്കപ് ആര്‍ട്ടിസ്റ്റിന്റെ വെളിപ്പെടുത്തല്‍. എല്ലാം ഒരുപാട് തിരക്കോടെയാണ് നടക്കുന്നത്, ഒന്നിനും സമയമുണ്ടായിരുന്നില്ല, എന്നിട്ടും രശ്മിക മന്ദാനയുടെ മുഖത്ത് വളരെ അധികം സന്തോഷവും ആത്മവിശ്വാസവും ഉണ്ടായിരുന്നു. അതാണ് ആ ബ്രൈഡല്‍ ലുക്ക് ഇത്രയധികം മനോഹരമാവാനും, നാഷണല്‍ ലെവലില്‍ ശ്രദ്ധിക്കപ്പെടാനും കാരണം എന്നാണ് മേക്കപ് ആര്‍ട്ടിസ്റ്റ് പറയുന്നത്.


ഉദയ്പൂരില്‍ വച്ചായിരുന്നു രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന് രണ്ട് ദിവസം മുന്‍പാണ് ആരാധകര്‍ മുഴുവന്‍ കാത്തിരുന്ന ആ വിവാഹ വാര്‍ത്ത ഔദ്യോഗികമായി രശ്മികയും വിജയ് യും പുറത്തുവിട്ടതും
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article