21 May 2025, 08:40 AM IST

ജാഫർ പനാഹി കാനിൽ | Photo: AFP
കാന്‍: ഇറാനിയന്‍ ചലിച്ചിത്രസംവിധായകന്‍ ജാഫര്‍ പനാഹി 15 വര്‍ഷത്തിനുശേഷം ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനെത്തി. ചൊവ്വാഴ്ച കാന്‍ ചലച്ചിത്രോത്സവത്തിലാണ് തന്റെ പുതിയ ചിത്രമായ 'ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റു'മായി പനാഹിയെത്തിയത്. രാഷ്ട്രീയത്തടവുകാര്‍ അവരെ തടവിലിട്ടവരോടു പ്രതികാരം ചെയ്യാനെത്തുന്ന കഥയാണിത്.
സര്‍ക്കാരിനെതിരായി ചലച്ചിത്രങ്ങളെടുക്കുന്നു എന്നാരോപിച്ച് 2009 മുതല്‍ പലവട്ടം ഇറാന്‍ പനാഹിയെ അറസ്റ്റുചെയ്തിട്ടുണ്ട്. സിനിമയെടുക്കുന്നതില്‍നിന്ന് 20 വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു.
2023 ഫെബ്രുവരിയില്‍ ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ ഏഴുമാസത്തോളം കിടന്നതാണ് പുതിയസിനിമയ്ക്കുള്ള പ്രചോദനമെന്ന് 64-കാരനായ പനാഹി പറഞ്ഞു. സിനിമയെടുക്കാന്‍ വിലക്കുള്ളപ്പോഴും 'നോ ബെയേഴ്‌സ്' ഉള്‍പ്പെടെയുള്ളവ അദ്ദേഹം രഹസ്യമായി ഷൂട്ടുചെയ്തു. പുതിയചിത്രവും അങ്ങനെയെടുത്തതാണ്. 'പാം ദോറി'നായി മത്സരിക്കുന്ന ചിത്രമാണിത്.
അതിനിടെ, വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജും ബുധനാഴ്ച കാനിലെത്തി. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'ദ സിക്‌സ് ബില്യന്‍ ഡോളര്‍ മാന്റെ' പ്രഥമപ്രദര്‍ശനത്തിനാണ് അസാഞ്ജ് എത്തിയത്. അമേരിക്കന്‍ നടന്‍ ഡെന്‍സെല്‍ വാഷിങ്ടണിന് (70) ആജീവനാന്ത സംഭാവനയ്ക്കുള്ള ഓണററി പാം ദോര്‍ തിങ്കളാഴ്ച സമ്മാനിച്ചു.
Content Highlights: Iranian filmmaker Jafar Panahi`s caller movie, `It Was Just an Accident,` premieres astatine Cannes
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·