രാം ചരണിന്റെ സിനിമയുടെ സെറ്റില്‍ വാട്ടര്‍ടാങ്ക് തകര്‍ന്ന് അപകടം; അണിയറ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

7 months ago 7

12 June 2025, 12:28 PM IST

ram charan

1. സിനിമ ഷൂട്ടിങ്ങിനിടെ വാട്ടർടാങ്ക് തകർന്ന് അപകടമുണ്ടായപ്പോൾ 2. രാം ചരൺ Photo - screengrab, instagram/alwaysramcharan

രാം ചരണിന്റെ 'ദി ഇന്ത്യാ ഹൗസ് സിനിമയുടെ സെറ്റില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിട വാട്ടര്‍ ടാങ്ക് തകര്‍ന്ന് അപകടം. ഉയര്‍ന്ന അളവില്‍ വെള്ളം ഉപയോഗിച്ച് ചിത്രീകരണം നടത്തുന്നതിനിടെ ഹൈദരാബാദിലാണ് സംഭവം. വാട്ടര്‍ ടാങ്ക് തകര്‍ന്ന് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം ഷൂട്ടിംഗ് നടന്ന സ്ഥലത്ത് പരന്നൊഴുകി പ്രളയ സമാനമായ സാഹചര്യമുണ്ടായതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഒരു അസിസ്റ്റന്റ് ക്യാമറാമാനും മറ്റ് നിരവധി അണിയറ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഷൂട്ടിങ് ഉപകരണങ്ങള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവര്‍ ചികിത്സയില്‍ തുടരുകയാണ്. അപകട സമയത്ത് രാം ചരണ്‍ സെറ്റിലുണ്ടായിരുന്നോ എന്നകാര്യം വ്യക്തമല്ല. സിനിമയുടെ ചിത്രീകരണം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അപകടത്തിന്റെ ഒരു വീഡിയോ ദൃശ്യങ്ങള്‍ അതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സെറ്റില്‍ വെള്ളം കയറിയതോടെ ക്യാമറകളും മറ്റ് ഉപകരണങ്ങളും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാന്‍ ശ്രമിക്കുന്ന അണിയറ പ്രവര്‍ത്തകരെ വീഡിയോയില്‍ കാണാം.

സെറ്റ് മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. രാം ചരണിന്റെ ദി ഇന്ത്യാ ഹൗസ് 2023-ലാണ് പ്രഖ്യാപിച്ചത്. സിനിമയുടെ ഒരു ടീസര്‍ അദ്ദേഹമാണ് പുറത്തുവിട്ടത്. നിര്‍മ്മാതാവെന്ന നിലയില്‍ രാം ചരണിന്റെ അരങ്ങേറ്റം കൂടിയാണ് ദി ഇന്ത്യാ ഹൗസ്. സിനിമയുടെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: h2o vessel bursts astatine ram charans shooting acceptable unit injured

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article