
പ്രതീകാത്മക ചിത്രം | Photo: Special Arranged
വൈസ് കിംഗ് മൂവീസിന്റെ ബാനറില്‍ വിക്ടര്‍ ആദം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'രാജകന്യക' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചലച്ചിത്ര- സാംസ്‌കാരിക- രാഷ്ട്രീയരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം പാളയം കത്തീഡ്രലില്‍വെച്ച് നടന്നു. പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്ര ആലപിച്ച 'മേലെ വിണ്ണില്‍' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അരുണ്‍ വെണ്‍പാലയാണ്. ഓഡിയോ റിലീസിന്റെ സ്വിച്ച് ഓണ്‍ കര്‍മം നടനും സംവിധായകനുമായ മധുപാല്‍ നിര്‍വഹിച്ചു.
ഗാനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഗാനം ഇതിനോടകം വൈറലായി.
ആത്മീയ രാജന്‍, രമേഷ് കോട്ടയം, ചെമ്പില്‍ അശോകന്‍, ഭഗത് മാനുവല്‍, മെറീന മൈക്കിള്‍, ഷാരോണ്‍ സാഹിം, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, ആശ അരവിന്ദ്, അനു ജോസഫ്, ഡിനി ഡാനിയേല്‍, ജയ കുറുപ്പ്, അഷറഫ് ഗുരുക്കള്‍, ജി.കെ. പന്നാംകുഴി, ഷിബു തിലകന്‍, ടോം ജേക്കബ്, മഞ്ചാടി ജോബി, ബേബി, മേരി, തുടങ്ങിയ താരങ്ങളോടൊപ്പം നിരവധി പുതുമുഖതാരങ്ങളും അഭിനയിക്കുന്നു.
നല്ല സിനിമകളെ എന്നും നെഞ്ചോട് ചേര്‍ത്തു വെച്ചിട്ടുള്ള മലയാളികള്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാവുന്ന ഒരു അത്ഭുത ചിത്രം തന്നെയായിരിക്കും 'രാജകന്യക'. ഒരേസമയം കുടുംബപ്രേക്ഷകര്‍ക്കും പുതുതലമുറയ്ക്കും ഇഷ്ടപ്പെടുന്ന രീതിയില്‍ ഫാന്റസി ത്രില്ലര്‍ വിഭാഗത്തിലാണ് 'രാജകന്യക' ഒരുക്കിയിരിക്കുന്നത്. ജൂലൈ ആദ്യവാരം റിലീസിന് ഒരുങ്ങുന്ന ചിത്രം ആദ്യം കേരളത്തിലും തുടര്‍ന്ന് മറ്റു ഭാഷകളിലുമായി ലോകമെമ്പാടും റിലീസിന് ഒരുങ്ങുകയാണ്. പിആര്‍ഒ: എ.എസ്. ദിനേശ്.
Content Highlights: First opus of movie Rajakanyaka released
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·