Published: April 05 , 2025 09:38 AM IST
1 minute Read
-
ഐപിഎലിൽ ഇന്ന് രാജസ്ഥാൻ– പഞ്ചാബ്
-
സഞ്ജു സാംസൺ ക്യാപ്റ്റനായി തിരിച്ചെത്തുന്നു
മുല്ലൻപുർ (പഞ്ചാബ്) ∙ കുത്തഴിഞ്ഞ നോട്ട്ബുക്കാണ് ഈ സീസണിൽ രാജസ്ഥാൻ റോയൽസ്. അതിനെ തുന്നിക്കെട്ടാനുള്ള നൂലുമായി സഞ്ജു സാംസൺ ഇന്നു ക്യാപ്റ്റനായി ടീമിൽ തിരിച്ചെത്തും. പരുക്കുമൂലം ആദ്യ 3 മത്സരങ്ങളിലും സഞ്ജു ഇംപാക്ട് പ്ലെയർ ആയതോടെ ടീമിനെ നയിച്ച റിയാൻ പരാഗിനു നേടാനായത് ഒരു ജയം മാത്രം. പോയിന്റ് ടേബിളിൽ 9–ാം സ്ഥാനത്തുള്ള രാജസ്ഥാന്റെ ദുർഗതി, സഞ്ജു നേതൃസ്ഥാനത്തു തിരിച്ചെത്തുന്നതോടെ മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആദ്യ രണ്ടു മത്സരങ്ങളും ആധികാരികമായി ജയിച്ച പഞ്ചാബ് കിങ്സാണ് ഇന്നത്തെ മത്സരത്തിൽ സഞ്ജുവിന്റെയും സംഘത്തിന്റെയും എതിരാളികൾ. മത്സരം പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലൻപുരിൽ. രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം. ഹോം ഗ്രൗണ്ടിൽ പഞ്ചാബ് കിങ്സിന്റെ ആദ്യ പോരാട്ടം കൂടിയാണിത്.
വിക്കറ്റ് കീപ്പർ സ്ഥാനത്തേക്കു സഞ്ജു വരുമ്പോൾ, ധ്രുവ് ജുറേൽ ഇംപാക്ട് പ്ലേയറായി കളിക്കാനും സാധ്യതയുണ്ട്. സീസണിൽ ഇതുവരെ ഫോം കണ്ടെത്താന്‍ സാധിക്കാത്ത രാജസ്ഥാന്റെ ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാളിന്റെ പ്രകടനവും ഇന്നു നിർണായകമാകും. നിതീഷ് റാണ തകർപ്പൻ ഫോമിലുള്ളത് രാജസ്ഥാന് ആശ്വാസമാണ്. കഴിഞ്ഞ മത്സരത്തിൽ നിതീഷ് അർധ സെഞ്ചറി നേടി തകർത്തടിച്ച മത്സരത്തിലാണ് രാജസ്ഥാൻ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ചത്. രാജസ്ഥാൻ റോയൽസിന്റെ പഴയ താരം യുസ്‍വേന്ദ്ര ചെഹൽ സഞ്ജു സാംസണെതിരെ വരുന്ന മത്സരം കൂടിയാകും ഇത്.
English Summary:








English (US) ·