Published: April 22 , 2025 09:10 AM IST
1 minute Read
ജയ്പുർ ∙ പരുക്കുമൂലം ചികിത്സയിൽ തുടരുന്ന രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ 24ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരത്തിൽ കളിക്കില്ലെന്ന് റിപ്പോർട്ട്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെയായിരുന്നു സഞ്ജുവിന് വാരിയെല്ലിനു വേദന അനുഭവപ്പെട്ടത്. അന്ന് ബാറ്റിങ് പൂർത്തിയാക്കാതെ ഗ്രൗണ്ടിൽ നിന്നു മടങ്ങിയ സഞ്ജു പിന്നാലെ നടന്ന ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ കളിച്ചിരുന്നില്ല.
സഞ്ജുവിന്റെ പരുക്ക് ഗുരുതരമല്ലെന്നും വിശ്രമം ആവശ്യമുള്ളതിനാൽ ജയ്പുരിലെ ടീം ക്യാംപിൽ തുടരാനാണ് സഞ്ജുവിനോട് നിർദേശിച്ചിരിക്കുന്നതെന്നും രാജസ്ഥാൻ റോയൽസ് അധികൃതർ അറിയിച്ചു. സഞ്ജുവില്ലാതെ രാജസ്ഥാൻ താരങ്ങള് ബെംഗളൂരുവിലേക്കു തിരിക്കുകയും ചെയ്തു. സഞ്ജു കളിക്കാത്തതിനാൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ റിയാന്‍ പരാഗായിരുന്നു രാജസ്ഥാനെ നയിച്ചത്. മത്സരത്തിൽ ടീം രണ്ടു റൺസ് തോൽവി വഴങ്ങി.
സീസണിലെ ആദ്യ മൂന്നു കളികളിൽ രാജസ്ഥാൻ റോയൽസിന്റെ ഇംപാക്ട് താരം മാത്രമായിരുന്നു സഞ്ജു. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ വിരലിനു പരുക്കേറ്റതിനാലായിരുന്നു, രാജസ്ഥാന്റെ ആദ്യ മൂന്നു മത്സരങ്ങളിൽ സഞ്ജു ക്യാപ്റ്റൻ സ്ഥാനം റിയാൻ പരാഗിനു നൽകിയത്. ബിസിസിഐയുടെ അനുമതി ലഭിച്ചതോടെ ക്യാപ്റ്റൻ സ്ഥാനത്തേക്കു തിരിച്ചെത്തിയെങ്കിലും, വീണ്ടും പരുക്കേറ്റു. ഡൽഹി ക്യാപിറ്റല്‍സിനെതിരെ ബാറ്റു ചെയ്യുന്നതിനിടെ താരത്തിന്റെ വാരിയെല്ലിനു സമീപത്ത് വേദന അനുഭവപ്പെടുകയായിരുന്നു.
English Summary:








English (US) ·