Published: May 16 , 2025 06:04 PM IST
1 minute Read
ജയ്പൂർ∙ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ തോറ്റെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസിലെത്തിയ വൈഭവ്, ഐപിഎലിൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ സെഞ്ചറി നേടിയ വൈഭവ് രാജസ്ഥാന്റെ പ്ലേയിങ് ഇലവനിലും ഇടം ഉറപ്പാക്കിക്കഴിഞ്ഞു.
എക്സ് പ്ലാറ്റ്ഫോമിലെ ഒരു അക്കൗണ്ടിലാണ് വൈഭവിന്റെ പരീക്ഷാ ഫലത്തെക്കുറിച്ച് ആദ്യമായി അഭ്യൂഹങ്ങൾ വന്നത്. പിന്നീട് മറ്റുള്ളവരും ഇത് ഏറ്റെടുക്കുകയായിരുന്നു. എന്നാൽ വൈഭവ് പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടില്ലെന്നതാണു സത്യം. താജ്പുരിലെ മോഡസ്റ്റി സ്കൂളിൽ എട്ടാം ക്ലാസിലാണ് വൈഭവ് ഇപ്പോൾ പഠിക്കുന്നത്. മേയ് 17ന് ഐപിഎൽ മത്സരങ്ങൾ വീണ്ടും ആരംഭിക്കുമ്പോൾ രാജസ്ഥാൻ റോയൽസിനായി ശേഷിക്കുന്ന രണ്ടു മത്സരങ്ങളിൽ തിളങ്ങാനുള്ള തയാറെടുപ്പിലാണ് വൈഭവ്.
സീസണിൽ അഞ്ചു മത്സരങ്ങൾ കളിച്ച താരം 155 റൺസ് നേടിയിട്ടുണ്ട്. ഐപിഎലിൽ പൂർത്തിയായ 12 മത്സരങ്ങളിൽ മൂന്നെണ്ണം ജയിക്കാൻ മാത്രമാണ് രാജസ്ഥാന് ഇതുവരെ സാധിച്ചിട്ടുള്ളത്. ആറു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ് രാജസ്ഥാൻ ഉള്ളത്. ആഭ്യന്തര ക്രിക്കറ്റിൽ ബിഹാറിന്റെ താരമാണ് വൈഭവ് സൂര്യവംശി.
English Summary:








English (US) ·