രാജസ്ഥാൻ‌‍ ആദ്യം ബാറ്റു ചെയ്യും, ടീം പൊളിച്ച് ചെന്നൈ സൂപ്പർ കിങ്സ്, കറനും ദീപക് ഹൂഡയും പുറത്ത്

9 months ago 7

ഓൺലൈൻ ഡെസ്ക്

Published: March 30 , 2025 07:27 PM IST

1 minute Read

 X@RR
രാജസ്ഥാൻ താരങ്ങളായ സഞ്ജു സാംസണും റിയാൻ പരാഗും. Photo: X@RR

ഗുവാഹത്തി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ വിജയം തേടുന്ന രാജസ്ഥാൻ റോയൽസിന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ ടോസ് നഷ്ടം. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് രാജസ്ഥാനെ ബാറ്റിങ്ങിനുവിട്ടു. രണ്ടു മാറ്റങ്ങളുമായാണ് ചെന്നൈ ഗുവാഹത്തിയില്‍ കളിക്കാനിറങ്ങുന്നത്. സാം കറനു പകരം ജെയ്മി ഓവർടനും ദീപക് ഹൂഡയ്ക്കു പകരം വിജയ് ശങ്കറും പ്ലേയിങ് ഇലവനിൽ ഇറങ്ങും. അതേസമയം കഴിഞ്ഞ മത്സരത്തിലെ ടീമിനെ നിലനിർത്തിയാണ് രാജസ്ഥാൻ കളിക്കുന്നത്.

ചെന്നൈ സൂപ്പർ കിങ്സ് പ്ലേയിങ് ഇലവൻ– രചിന്‍ രവീന്ദ്ര, രാഹുൽ ത്രിപാഠി, ഋതുരാജ് ഗെയ്ക്‌വാദ് (ക്യാപ്റ്റ‍ൻ), വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, ജെയ്മി ഓവർടൻ, എം.എസ്. ധോണി (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, നൂർ അഹമ്മദ്, ഖലീൽ അഹമ്മദ്, മതീഷ പതിരാന.

രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), ഷിമ്രോൺ ഹെറ്റ്മിയർ, വാനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, മഹീഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ.

English Summary:

Indian Premier League, Rajasthan Royals vs Chennai Super Kings Match Updates

Read Entire Article