Published: April 25 , 2025 10:01 PM IST
1 minute Read
ബെംഗളൂരു∙ ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ തോൽവിക്കു പിന്നാലെ, മദ്യഷോപ്പിലേക്കു പോകുന്ന രാജസ്ഥാൻ റോയൽസ് സിഇഒ ജേക് ലുഷ് മക്രമിന്റെ ദൃശ്യങ്ങൾ വൈറല്‍. 11 റൺസ് വിജയമാണ് മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽനിന്നു പുറത്തിറങ്ങിയ രാജസ്ഥാൻ സിഇഒ മറ്റൊരു ഉദ്യോഗസ്ഥനൊപ്പം മദ്യം വിൽക്കുന്ന കടയിലേക്കു നടന്നുപോകുന്ന ദൃശ്യങ്ങൾ ഒരു ആർസിബി ആരാധകനാണു പകർത്തിയത്.
നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ വൈറലായി. ഇംഗ്ലണ്ടുകാരനായ മക്രം 2017ലാണ് രാജസ്ഥാൻ റോയൽസിനൊപ്പം ചേരുന്നത്. ജനറൽ മാനേജരായി ജോലിക്കെത്തിയ മക്രം 2021 ൽ ടീമിന്റെ സിഇഒ ആയി ചുമതലയേറ്റു. ഐപിഎലിൽ അടുത്ത കാലത്തെ ഏറ്റവും മോശം പ്രകടനത്തിലൂടെയാണു രാജസ്ഥാൻ കടന്നുപോകുന്നത്. ടീം ഒൻപതു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ, രണ്ടു വിജയങ്ങളിൽനിന്ന് നാലു പോയിന്റു മാത്രമാണു രാജസ്ഥാനുള്ളത്.
ആർസിബി ഉയർത്തിയ 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. അതേസമയം ആറാം വിജയം സ്വന്തമാക്കിയ ബെംഗളൂരു 12 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു കുതിച്ചു. ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ബെംഗളൂരുവിന്റെ ആദ്യ വിജയമാണിത്. 19 പന്തിൽ 49 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.
English Summary:








English (US) ·