Published: April 09 , 2025 07:10 PM IST
1 minute Read
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിനു ടോസ്. ടോസ് വിജയിച്ച രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ബോളിങ് തിരഞ്ഞെടുത്തു. രാജസ്ഥാനിൽ ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗ കളിക്കുന്നില്ല. പകരക്കാരനായി അഫ്ഗാൻ പേസർ ഫസൽഹഖ് ഫറൂഖി പ്ലേയിങ് ഇലവനിൽ തിരിച്ചെത്തി. ഗുജറാത്തിൽ മാറ്റങ്ങളില്ല.
രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവന്‍– യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, നിതീഷ് റാണ, ധ്രുവ് ജുറേൽ, ഷിമ്രോൺ ഹെറ്റ്മിയർ, ഫസൽഹഖ് ഫറൂഖി, മഹീഷ് തീക്ഷണ, ജോഫ്ര ആർച്ചർ, സന്ദീപ് ശർമ, തുഷാർ ദേശ്പാണ്ഡെ.
ഗുജറാത്ത് ടൈറ്റൻസ് പ്ലേയിങ് ഇലവൻ– ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്‍ലർ (വിക്കറ്റ് കീപ്പർ), ഷെർഫെയ്ൻ റുഥർഫോഡ്, ഷാറുഖ് ഖാൻ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, സായ് കിഷോർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ.
English Summary:








English (US) ·