Curated by: ഗോകുൽ എസ്|Samayam Malayalam•8 Aug 2025, 12:18 pm
സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടാൽ ടീമിന്റെ പുതിയ ക്യാപ്റ്റനാവുക ആരാകും? രണ്ട് സൂപ്പർ താരങ്ങൾക്ക് സാധ്യത. വമ്പൻ നീക്കം നടക്കുമോ.
ഹൈലൈറ്റ്:
- സഞ്ജു രാജസ്ഥാൻ റോയൽസ് വിടാൻ ഒരുങ്ങുന്നു
- സഞ്ജു പോയാൽ രാജസ്ഥാന് പുതിയ ക്യാപ്റ്റനെത്തും
- റോയൽസിന്റെ പുതിയ ക്യാപ്റ്റനാകാൻ ഈ 2 പേർ
രാജസ്ഥാൻ റോയൽസ് (ഫോട്ടോസ്- Getty Images) ഇന്ത്യ പന്തില്‍ കൃത്രിമം കാണിച്ചുവെന്ന് മുന്‍ പാക് താരത്തിന്‍റെ ആരോപണം; എയറിലാക്കി സോഷ്യൽ മീഡിയ
പരിക്കും ഫിറ്റ്നസ് പ്രശ്നങ്ങളും മൂലം കഴിഞ്ഞ സീസണിൽ കുറച്ച് കളികളിൽ സഞ്ജുവിന് ക്യാപ്റ്റൻസിയിൽ നിന്ന് മാറിനിൽക്കേണ്ടി വന്നിരുന്നു. ഈ സമയം ടീമിനെ നയിച്ചത് റിയാൻ പരാഗായിരുന്നു. അഭ്യന്തര ക്രിക്കറ്റിൽ അസമിന്റെ ക്യാപ്റ്റനായിട്ടുള്ള പരിചയവുമായി ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ച പരാഗിന് പക്ഷേ പ്രതീക്ഷിച്ച രീതിയിൽ ടീമിനെ നയിക്കാനായില്ല.
പരാഗിന്റെ കീഴിൽ കളിച്ച എട്ട് മത്സരങ്ങളിൽ രണ്ട് തവണ മാത്രമാണ് രാജസ്ഥാന് ജയിക്കാനായത്. ടീമിനെ യാതൊരു തരത്തിലും പ്രചോദിപ്പിക്കാൻ പരാഗിന് സാധിച്ചില്ലെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും രാജസ്ഥാൻ അവരുടെ ഭാവി മുഖങ്ങളിൽ ഒന്നായി കാണുന്ന താരമാണ് പരാഗ്. അതുകൊണ്ടു തന്നെ സഞ്ജു ടീം വിട്ടാൽ ടീമിന്റെ പുതിയ ക്യാപ്റ്റനാകാൻ സാധ്യതയുള്ളവരിൽ മുന്നിൽത്തന്നെയുണ്ട് ഈ യുവതാരം.
സഞ്ജു ടീം വിട്ടാൽ രാജസ്ഥാൻ റോയൽസിന്റെ പുതിയ ക്യാപ്റ്റനാകാൻ സാധ്യതയുള്ള മറ്റൊരു പ്രധാന താരമാണ് യശസ്വി ജയ്സ്വാൾ . ഇന്ത്യൻ ടീമിലെ സ്ഥിരാംഗമായ ജയ്സ്വാൾ ദേശീയ ടീമിന്റെ അടുത്ത സൂപ്പർ താരങ്ങളിൽ ഒരാളാണ്. ക്യാപ്റ്റൻസിയിൽ താല്പര്യമുള്ള കളിക്കാരനുമാണ് ജയ്സ്വാൾ. നേരത്തെ ഗോവ ടീം ക്യാപ്റ്റൻസി ഓഫർ ചെയ്ത സാഹചര്യത്തിൽ അഭ്യന്തര ക്രിക്കറ്റിലെ തന്റെ തട്ടകം മുംബൈയിൽ നിന്ന് അങ്ങോട്ടേക്ക് മാറ്റാൻ പോലും ജയ്സ്വാൾ തയ്യാറായിരുന്നു. സഞ്ജു ടീം വിട്ടാൽ ടീമിന്റെ ക്യാപ്റ്റൻസിയിൽ ജയ്സ്വാളിന് ഉറപ്പായും കണ്ണുണ്ടാകും. അദ്ദേഹത്തെ ടീമിന്റെ പുതിയ നായകനായി അവർ നിയമിച്ചാലും അദ്ഭുതം വേണ്ട.
അതേ സമയം സഞ്ജു സാംസൺ ടീം വിടുകയാണെങ്കിൽ രാജസ്ഥാൻ റോയൽസിന് അത് കനത്ത തിരിച്ചടിയായിരിക്കും എന്നതിൽ സംശയമില്ല. 2013 ൽ രാജസ്ഥാൻ റോയൽസിൽ എത്തിയ താരം 11 സീസണുകളിലാണ് അവർക്കായി കളിച്ചത്. ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോഡും സഞ്ജുവിന്റെ പേരിലാണ്. ഐപിഎല്ലിൽ ആകെ 177 മത്സരങ്ങളുടെ പരിചയസമ്പത്തുള്ള സഞ്ജു, 30.95 ബാറ്റിങ് ശരാശരിയിൽ 4704 റൺസ് നേടിയിട്ടുണ്ട്. 3 സെഞ്ചുറികളും 26 അർധസെഞ്ചുറികളുമാണ് ഐപിഎല്ലിൽ താരത്തിന്റെ സമ്പാദ്യം.
രാജസ്ഥാൻ റോയൽസിനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ നയിച്ച ക്യാപ്റ്റനും സഞ്ജുവാണ്. 2021 ൽ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത സഞ്ജു, 67 മത്സരങ്ങളിലാണ് അവരുടെ ക്യാപ്റ്റനായത്. ഇതിൽ 33 വിജയങ്ങളാണ് അദ്ദേഹം ടീമിന് നേടിക്കൊടുത്തത്. 2022 ൽ രാജസ്ഥാൻ റോയൽസിനെ ഐപിഎല്ലിൽ ഫൈനലിൽ എത്തിച്ച സഞ്ജു, 2024 ൽ അവരെ പ്ലേ ഓഫിലേക്കും നയിച്ചിരുന്നു.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്സമയം മലയാളം കായിക വിഭാഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസറാണ് ഗോകുൽ മാന്തറ. 2015 ൽ എംജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയിൽ ബിരുദവും 2017 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2017 ൽ ഓൺലൈൻ കായിക മാധ്യമമായ സ്പോർട്സ് മലയാളത്തിൽ പ്രവർത്തിച്ചുകൊണ്ടാണ് മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത്. 2021 മുതൽ സമയം മലയാളത്തിന്റെ ഭാഗമാണ്. കായിക വാർത്തകളാണ് കൈകാര്യം ചെയ്യുന്നത്.... കൂടുതൽ വായിക്കുക








English (US) ·