രാജസ്ഥാൻ റോയൽസിൽ ആ മൂന്ന് സുപ്രധാന മാറ്റങ്ങൾ വന്നേക്കും; സഞ്ജുവിന്റെ ടീം ലേലത്തിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

7 months ago 7
ഇന്ത്യ‌ൻ പ്രീമിയർ ലീഗിന്റെ ‌2025 സീസണിൽ ദയനീയ പ്രകടനമായിരുന്നു രാജസ്ഥാൻ റോയൽസ് കാഴ്ച വെച്ചത്. 14 മത്സരങ്ങളിൽ നാല് വിജയങ്ങൾ മാത്രം നേടാനായ അവർ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. കഴിഞ്ഞ മൂന്ന് സീസണുകളിലും മികച്ച പ്രകടനം കാഴ്ച വെച്ച റോയൽസിന്റെ ഈ സീസണിലെ പ്രകടനം ആരാധകരെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടു‌. 2025 സീസണിലെ ദയനീയ പ്രകടനങ്ങളുടെ പശ്ചാത്തലത്തിൽ ടീമിൽ വലിയ മാറ്റങ്ങൾ വരുമെന്ന കാര്യം ഉറപ്പാണ്.

അതേ സമയം നിരാശ മാത്രമാണ് ഇത്തവണ ഐപിഎല്ലിൽ അവർക്ക് ലഭിച്ചതെങ്കിലും ഏതാനും മാറ്റങ്ങൾ വന്നാൽ ടീം വേറെ ലെവലാകുമെന്ന കാര്യം ഉറപ്പ്. ഈ സീസണിൽ കളിച്ച ടീമിൽ നാലോ അഞ്ചോ മാറ്റങ്ങൾ വരുത്തി ഇറങ്ങിയാൽ അടുത്ത സീസണിൽ മികച്ച ടീമാകാൻ രാജസ്ഥാൻ റോയൽസിന് സാധിക്കും. അത്തരത്തിൽ രാജസ്ഥാൻ റോയൽസ് മെച്ചപ്പെടുത്തേണ്ട കാര്യങ്ങൾ നോക്കാം.


രാജസ്ഥാൻ റോയൽസിൽ ആ മൂന്ന് സുപ്രധാന മാറ്റങ്ങൾ വന്നേക്കും; സഞ്ജുവിന്റെ ടീം ലേലത്തിൽ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ


മികച്ച വിദേശ ഫിനിഷർ വേണം: 2025 സീസണിൽ രാജസ്ഥാൻ റോയൽസിനെ ഏറ്റവും കൂടുതൽ അലട്ടിയത് മികച്ച ഫിനിഷർമാരുടെ അഭാവമാ‌ണ്‌. അനായാസം ജയിക്കാമായിരുന്ന നാലോളം മത്സരങ്ങളിലാണ് അവർ പടിക്കൽ കലമുടച്ചത്.‌ ടീമിന്റെ പ്രധാന ഫിനിഷറായിരുന്ന ഹെറ്റ്മെയർ ഇക്കുറി വൻ ഫ്ലോപ്പായി. ധ്രുവ് ജൂറലിനും ഫിനിഷിങ്ങിൽ തിള‌ങ്ങാനായില്ല. അടുത്ത സീസണിൽ മികച്ച ഫിനിഷർമാരെ ടീമിലെത്തിക്കാൻ രാജസ്ഥാൻ റോയൽസ് ശ്രമിക്കണം. മിനി ലേലത്തിൽ മികച്ച വിദേശ ഫിനിഷർമാർ ലഭ്യമാകാൻ സാധ്യതയുണ്ടെന്നതിനാൽ അവർക്കായി പണം ചിലവഴിക്കാൻ ടീം ശ്രദ്ധിക്കണം.

ഇന്ത്യൻ സ്പിന്നർമാർ വേണം: വിദേശ താരങ്ങളായ വനിന്ദു ഹസരംഗയും, മഹീഷ് തീക്ഷണയുമാണ് ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ സ്പിൻ നിരയിൽ അണിനിരന്നത്. എന്നാൽ ടീമിന്റെ പ്രതീക്ഷകൾക്ക് ഒത്തുയരാൻ അവർക്ക് സാധിച്ചില്ല. രണ്ട് വിദേശ സ്പിന്നർമാരെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയത് പല കളികളിലും രാജസ്ഥാന്റെ ടീം കോമ്പിനേഷനെ ബാധിച്ചു.

രാജസ്ഥാൻ റോയൽസിൽ നിന്ന് ഈ താരങ്ങൾ പുറത്താകും, സഞ്ജുവിന്റെ ടീമിൽ വമ്പൻ അഴിച്ചുപണി ഉറപ്പ്; ആകാംക്ഷയിൽ ആരാധകർ
മികച്ച ഇന്ത്യൻ സ്പിന്നർമാർ ടീമിൽ ഇല്ലാത്തതിന്റെ വില ഇക്കുറി റോയൽസ് ശരിക്കുമറിഞ്ഞു. അടുത്ത സീസണിൽ മികച്ച ഇന്ത്യൻ സ്പിന്നർമാരെ ടീമിലെത്തിക്കാൻ അതു കൊണ്ടു തന്നെ രാജസ്ഥാൻ ശ്രദ്ധിക്കണം. രാഹുൽ ചഹർ, വാഷിങ്ടൺ സുന്ദർ എന്നിവരെ അടുത്ത ലേലത്തിന് മുൻപ് ടീമുകൾ റിലീസ് ചെയ്യാൻ സാധ്യതയു‌ണ്ട്. മിനി ലേലത്തിൽ ലഭ്യമാണെങ്കിൽ ഇവരെ റാഞ്ചാൻ റോയൽസ് ശ്രമിക്കണം

മികച്ച ഓൾറൗണ്ടർ വേണം: കഴിഞ്ഞ കുറച്ച് സീസണുകളായി രാജസ്ഥാൻ റോയൽസിന് ഒപ്പം ഒരു മികച്ച ഓൾ റൗണ്ടറില്ല. 2025 ൽ വനിന്ദു ഹസരംഗയെ ഓൾ റൗണ്ടർ ടാഗിൽ രാജസ്ഥാൻ കളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ നീക്കം പാളി. നല്ല ഓൾ റൗണ്ടർമാർ ഇല്ലാത്തത് ടീം കോമ്പിനേഷനെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അടുത്ത സീസണ് മുൻപുള്ള ലേലത്തിൽ നിന്ന് ഒരു മികച്ച ഓൾ റൗണ്ടറെ സ്വന്തമാക്കാൻ രാജസ്ഥാൻ റോയൽസ് ശ്രമിക്കണം. കാമറോൺ ഗ്രീനിനെപ്പോലൊരു താരത്തെ ടീമിലേക്ക് കൊണ്ടു വരാൻ കഴിഞ്ഞാൽ രാജസ്ഥാന്റെ ഓൾ റൗണ്ടർ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരമാകും.

അവസാന കളിക്ക് ശേഷം അക്കാര്യം തുറന്ന് സമ്മതിച്ച് സഞ്ജു സാംസൺ; രാജസ്ഥാൻ റോയൽസ് നായകൻ പറഞ്ഞത് ഇങ്ങനെ
നിലവിൽ രാജസ്ഥാൻ റോയൽസിന്റെ സ്ക്വാഡ് ഇങ്ങനെ: സഞ്ജു സാംസൺ ( ക്യാപ്റ്റൻ ), യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, ഷിംറോൺ ഹെറ്റ്മെയർ, ശുഭം ദുബെ, റിയാൻ പരാഗ്, വനിന്ദു ഹസരംഗ, ധ്രുവ് ജൂറൽ, കുനാൽ സിങ് റാത്തോർ, ലുവാൻ ഡി പ്രിട്ടോറിയസ്, യുധ്വീർ സിങ് ചരക്, തുഷാർ ദേഷ്പാണ്ടെ, കുമാർ കാർത്തികേയ, ആകാശ് മധ്വാൽ, ക്വെന മഫാക്ക, മഹീഷ് തീക്ഷണ, ഫസൽഹഖ് ഫാറൂഖി, അശോക് ശർമ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ.

Read Entire Article