Curated byഗോകുൽ എസ് | Samayam Malayalam | Updated: 30 Apr 2025, 1:43 am
ഗുജറാത്ത് ടൈറ്റൻസിന് എതിരായ കളിക്കിടെ രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗും തുഷാർ ദേഷ്പാണ്ടെയും തമ്മിൽ ഉടക്കോ? വൈറലായി വീഡിയോ.
ഹൈലൈറ്റ്:
- ദേഷ്പാണ്ടെയോട് ദേഷ്യപ്പെട്ട് റിയാൻ പരാഗ്
- സംഭവത്തിൽ ഇടപെട്ട് ഷെയ്ൻ ബോണ്ട്
- സംഭവം ഗുജറാത്ത് ടൈറ്റൻസ് - രാജസ്ഥാൻ റോയൽസ് മത്സരത്തിനിടെ
റിയാൻ പരാഗും തുഷാർ ദേഷ്പാണ്ടെയും (ഫോട്ടോസ്- Samayam Malayalam) അതേ സമയം സഞ്ജു സാംസൺ പരിക്കേറ്റ് പുറത്തായതിനാൽ നിലവിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത് റിയാൻ പരാഗാണ്. ഈ സീസണിൽ റോയൽസ് കളിച്ച 10 മത്സരങ്ങളിൽ ആറിലും ടീമിനെ നയിച്ചത് അദ്ദേഹമാണ്. ഈ സീസണിൽ 33.25 ബാറ്റിങ് ശരാശരിയിൽ 266 റൺസാണ് താരത്തിന്റെ സമ്പാദ്യം.
തുഷാർ ദേഷ്പാണ്ടെയാകട്ടെ ഇക്കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ വമ്പൻ തുകക്ക് രാജസ്ഥാൻ റോയൽസിലെത്തിയ താരമാണ്. എന്നാൽ ടീമിന്റെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ഇതുവരെ താരത്തിന് സാധിച്ചിട്ടില്ല. എട്ട് കളികളിൽ ആറ് വിക്കറ്റുകൾ മാത്രമാണ് ഈ സീസണിൽ ദേഷ്പാണ്ടെക്ക് വീഴ്ത്താനായത്. 11.25 ആണ് താരത്തിന്റെ എക്കോണമി.
ഐപിഎല്ലിൽ ഇക്കുറി തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ തോറ്റ രാജസ്ഥാൻ റോയൽസ് അവസാന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ വീഴ്ത്തി വിജയവഴിയിലേക്ക് തിരിച്ചെത്തിയിരുന്നു. കൗമാര താരം വൈഭവ് സൂര്യവംശി നിറഞ്ഞാടിയ മത്സരത്തിൽ എട്ട് വിക്കറ്റിനായിരുന്നു റോയൽസിന്റെ വിജയം. മെയ് ഒന്നാം തീയതിയാണ് റോയൽസിന്റെ അടുത്ത മത്സരം. മിന്നും ഫോമിലുള്ള മുംബൈ ഇന്ത്യൻസാണ് എതിരാളികൾ.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·