Curated byഗോകുൽ എസ് | Samayam Malayalam | Updated: 5 May 2025, 5:42 pm
ഐപിഎൽ 2025 സീസണിൽ പ്ലേ ഓഫിലെത്താതെ പുറത്തായി രാജസ്ഥാൻ റോയൽസ് ( Rajasthan Royals ). ഈ സീസണിൽ ടീം കാണിച്ച ഏറ്റവും വലിയ മണ്ടത്തരം ഇങ്ങനെ. ആഞ്ഞടിച്ച് ആരാധകർ.
ഹൈലൈറ്റ്:
- രാജസ്ഥാൻ ഇക്കുറി ദയനീയ ഫോമിൽ
- ഇത്തവണ ടീം കാണിച്ചത് വൻ അബദ്ധം
- റോയൽസ് ആരാധകർ കട്ടകലിപ്പിൽ
സഞ്ജു സാംസൺ (ഫോട്ടോസ്- Samayam Malayalam) രാജസ്ഥാൻ റോയൽസ് ഈ സീസണിൽ കാണിച്ച ഏറ്റവും വലിയ അബദ്ധം; ടീമിന് വേണ്ടി ഒന്നും ചെയ്യാനാവാതെ ആ സൂപ്പർ താരം
കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ നടന്ന കളിയിലും താരം ഫ്ലോപ്പായതോടെ ആരാധകർ ഒന്നടങ്കം ജൂറലിന് നേരെ തിരിഞ്ഞു. ടീമിന്റെ ഫിനിഷറായ ജൂറൽ ടീമിനെ തന്നെ ഫിനിഷ് ചെയ്യുമെന്നും അടുത്ത സീസണിൽ ഈ താരം റോയൽസ് ടീമിൽ വേണ്ട എന്നുമൊക്കെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. ജൂറലിന് എതിരായ ആരാധക പ്രതികരണങ്ങളിൽ ചിലത് നോക്കാം.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിൽ ഗോൾഡൻ ഡക്കായാണ് ജൂറൽ പുറത്തായത്. നേരിട്ട ആദ്യ പന്തിൽതന്നെ വരുൺ ചക്രവർത്തി, ജൂറലിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. ഈ സീസണിൽ ജൂറലിന്റെ മോശം പ്രകടനം ഇത് തുടർക്കഥയാണ്. ആദ്യ കളിയിൽ 70 റൺസും രണ്ടാം മത്സരത്തിൽ 33 റൺസും നേടി തുടങ്ങിയ ജൂറൽ പക്ഷേ പിന്നീട് മോശം ഫോമിലേക്ക് വീണു. പിന്നീടുള്ള കളികളിൽ 3, 13*, 5, 35*, 26, 6*, 47, 11, 0 എന്നിങ്ങനെയാണ് താരത്തിന്റെ സമ്പാദ്യം.
ഒരു കളിയിൽ പോലും ടീമിന് വേണ്ടി മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചില്ല. ഈ ഫ്ലോപ്പ് പ്രകടനം ടീമിൽ നിന്ന് ജൂറലിന്റെ സ്ഥാനം തെറിപ്പിക്കുമോ എന്നതാണ് ഇനി അറിയേണ്ടത്. ലേലത്തിലേക്ക് വിട്ടാലും കുറഞ്ഞ തുകയിൽ താരത്തെ തിരിച്ചെത്തിക്കാൻ സാധിക്കുമെന്നും അതിനാൽ അത്തരമൊരു നീക്കം രാജസ്ഥാൻ റോയൽസിൽ നിന്നുണ്ടാകണമെന്നുമാണ് ആരാധക ആവശ്യം.
അതേ സമയം 2025 സീസൺ ഐപിഎല്ലിൽ നിലവിൽ എട്ടാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ്. 12 കളികളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് അവർക്ക് വിജയം നേടാനായത്. ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പരിക്കും ഈ സീസണിൽ റോയൽസിന്റെ മുന്നേറ്റത്തെ ബാധിച്ചു. പരിക്കിനെ തുടർന്ന് അവസാന അഞ്ച് കളികളാണ് സഞ്ജുവിന് നഷ്ടമായത്. ഇതിൽ നാലിലും ടീം തോറ്റു. ഈ സീസണിൽ ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് രാജസ്ഥാൻ റോയൽസിന് ബാക്കിയുള്ളത്. ഈ മത്സരങ്ങൾ ജയിച്ച് അഭിമാനത്തോടെ സീസൺ അവസാനിപ്പിക്കുകയാവും ടീമിന്റെ ലക്ഷ്യം

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·