രാജസ്ഥാൻ റോയൽസ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം, നേട്ടമായത് ഗുജറാത്ത് ടൈറ്റൻസിന്; ഇത്തവണ മിന്നും ഫോമിൽ ജോസ് ബട്ലർ

9 months ago 8

Curated byഗോകുൽ എസ് | Samayam Malayalam | Updated: 3 Apr 2025, 12:27 am

IPL 2025: സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ( Rajasthan Royals ) കാണിച്ച അബദ്ധം ഈ സീസണിൽ നേട്ടമായത് ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസിന്. കാരണം ഇങ്ങനെ.

ഹൈലൈറ്റ്:

  • രാജസ്ഥാന്റെ അബദ്ധം ഗുജറാത്തിന് ഗുണം ചെയ്തു
  • ആദ്യ മൂന്ന് കളികളിൽ നിന്ന് ഇക്കാര്യം വ്യക്തം
  • മെഗാ ലേലത്തിന് മുൻപാണ് റോയൽസിന് അബദ്ധം പിണഞ്ഞത്
Samayam Malayalamഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയൽസ്ഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയൽസ്
2025 സീസൺ ഐപിഎല്ലിന്റെ മെഗാ താരലേലത്തിന് മുന്നോടിയായി പരമാവധി ആറ് കളിക്കാരെ വരെ നിലനിർത്താൻ ഫ്രാഞ്ചൈസികൾക്ക് ബിസിസിഐ അനുമതി നൽകിയിരുന്നു. മുംബൈ ഇന്ത്യൻസ് അടക്കമുള്ള ടീമുകൾ ഈ റിട്ടൻഷൻ ഓപ്ഷൻ ഏറ്റവും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തിയപ്പോൾ, റിട്ടൻഷൻ ഏറ്റവും മോശം രീതിയിൽ ഉപയോഗിച്ച ടീമെന്ന് പലരും വിമർശിച്ചത് സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസിനെയാണ്. എല്ലാവരെയും ഞെട്ടിച്ച രാജസ്ഥാൻ റോയൽസിന്റെ തീരുമാനങ്ങളിലൊന്ന് ഇംഗ്ലീഷ് സൂപ്പർ താരം ജോസ് ബട്ലറെ റിട്ടെയിൻ ചെയ്യാതെ ഇരുന്നതായിരുന്നു. 2018 മുതൽ രാജസ്ഥാൻ റോയൽസിനായി മിന്നും ഫോമിൽ കളിക്കുന്ന ജോസ് ബട്ലറെ ലേലത്തിലേക്ക് അയച്ച രാജസ്ഥാൻ, അതേ സമയം ഷിംറോൺ ഹെറ്റ്മെയർ, ധ്രുവ് ജൂറൽ എന്നിവരെ വൻ തുകക്ക് ടീമിൽ നിലനിർത്തി എന്നതാണ് ശ്രദ്ധേയം.

രാജസ്ഥാൻ റോയൽസ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം, നേട്ടമായത് ഗുജറാത്ത് ടൈറ്റൻസിന്; ഇത്തവണ മിന്നും ഫോമിൽ ജോസ് ബട്ലർ


മെഗാ ലേലത്തിൽ വമ്പൻ ഡിമാൻഡായിരുന്നു ജോസ് ബട്ലറിനുണ്ടായത്. വാശിയേറിയ ലേലത്തി‌നൊടുവിൽ 15.75 കോടി രൂപക്ക് അദ്ദേഹത്തെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കുകയായിരുന്നു. ഇപ്പോളിതാ 2025 സീസണിലെ ആദ്യ മൂന്ന് മത്സരങ്ങൾ കഴിയുമ്പോൾ 166 റൺസുമായി റൺ വേട്ടയിൽ മൂന്നാം സ്ഥാനത്താണ് ജോസ് ബട്ലർ. അദ്ദേഹത്തെ വിട്ടുകളഞ്ഞതിൽ രാജസ്ഥാൻ റോയൽസ് വല്ലാതെ ദുഃഖിക്കുന്നുണ്ടാകുമെന്ന് ഉറപ്പ്. രാജസ്ഥാൻ റോയൽസ് കാണിച്ച അബദ്ധം ഗുജറാത്ത് ടൈറ്റൻസിന്റെ നേട്ടമായെന്നും ഇതുവരെയുള്ള കണക്കുകളിൽ നിന്ന് വ്യക്തം.

പഞ്ചാബ് കിങ്സിന് എതിരെയായിരുന്നു ഈ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ മത്സരം. 33 പന്തുകളിൽ നാല് ഫോറുകളും രണ്ട് സിക്സറുകളുമടക്കം 54 റൺസാണ് ഈ കളിയിൽ ബട്ലർ നേടിയത്. മുംബൈ ഇന്ത്യൻസിന് എതിരെ നടന്ന രണ്ടാമത്തെ മത്സരത്തിൽ 24 പന്തിൽ അഞ്ച് ഫോറുകളും ഒരു സിക്സറുമടക്കം 39 റൺസാണ് ബട്ലർ സ്കോർ ചെയ്തത്.

Also Read: സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസിന് തിരിച്ചടി നൽകി ഇക്കാര്യം; അടുത്ത കളിയിൽ മാറ്റം വന്നില്ലെങ്കിൽ കാര്യങ്ങൾ ദുഷ്കരമാകും

ബുധനാഴ്ച റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരെ നടന്ന കളിയിൽ ബട്ലർ രൗദ്രഭാവം പൂണ്ടു. വെറും 39 പന്തുകളിൽ 73 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. അഞ്ച് ഫോറുകളും ആറ് സിക്സറുകളുമാണ് ഈ കളിയിൽ ബട്ലറിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ബട്ലറിന്റെ ഈ കിടിലൻ ഫോം ഈ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ കിരീട പ്രതീക്ഷകൾക്ക് കൂടുതൽ തിളക്കം സമ്മാനിക്കുന്നുണ്ട് എന്ന് വ്യക്തം.

അതേ സമയം മെഗാലേലത്തിന് മുൻപ് ജോസ് ബട്ലറെ ടീമിൽ നിലനിർത്താതിരുന്ന രാജസ്ഥാൻ റോയൽസിന്റെ തീരുമാനത്തിന് പിന്നിലെ യുക്തി അന്ന് മുതൽക്കേ ആരാധകർ ചോദ്യം ചെയ്യുന്നുണ്ട്. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റർമാരിൽ ഒരാളായ ബട്ലറെ വിട്ടുകളഞ്ഞത് രാജസ്ഥാ‌ൻ കാണിച്ച ഏറ്റവും വലിയ മണ്ടത്തരമാണ്.

Also Read: രാജസ്ഥാൻ റോയൽസിന്റെ ആ സർപ്രൈസ് നീക്കം വൻ വിജയം; സഞ്ജുവിന്റെ ടീമിന്റെ ബാറ്റിങ് ഓർഡർ ഇനി ഇങ്ങനെ തന്നെ

നേരത്തെ 2018 ലെ മെഗാ ലേലത്തിൽ നിന്ന് രാജസ്ഥാൻ റോയൽസിൽ എത്തിയ ജോസ് ബട്ലർ 2024 വരെയാണ് അവർക്ക് വേണ്ടി കളിച്ചത്. ഈ കാലയളവിൽ അവരുടെ ഏറ്റവുമുയർന്ന റൺ വേട്ടക്കാരനും അദ്ദേഹം തന്നെ. 2018 ൽ രാജസ്ഥാൻ റോയൽസിനായി 548 റൺസ് നേടിയ ജോസ് ബട്ലർ, 2019 ൽ എട്ട് കളികളിൽ 311 റൺസും 2020 ൽ 328 റൺസും സ്കോർ ചെയ്തു. 2021 ൽ ഏഴ് കളികളിൽ 254 റൺസ്, 2022 ൽ 863 റൺസ്, 2023 ൽ 392 റൺസ്, 2024 ൽ 359 റൺസ് എന്നിങ്ങനെയാണ് രാജസ്ഥാൻ ജേഴ്സിയിൽ ജോസ് ബട്ലറുടെ ‌സമ്പാദ്യം.
ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article