Curated byഗോകുൽ എസ് | Samayam Malayalam | Updated: 12 May 2025, 11:44 pm
Rajasthan Royals: അടുത്ത കളിയിൽ രാജസ്ഥാൻ റോയൽസ് ടീമിൽ നിർണായക മാറ്റം വന്നേക്കും. ക്യാപ്റ്റൻ സഞ്ജു സാംസൺ തിരിച്ചെത്തുന്നതോടെ ടീം ഡബിൾ സ്ട്രോങ്ങ്. ആരാധകർ ആവേശത്തിൽ
ഹൈലൈറ്റ്:
- രാജസ്ഥാൻ റോയൽസ് ടീമിൽ മാറ്റം വരും
- സഞ്ജു എത്തുന്നതോടെ ടീം കരുത്തരാകും
- റോയൽസിന് ഇനി കളിക്കാനുള്ളത് രണ്ട് മത്സരങ്ങൾ
രാജസ്ഥാൻ റോയൽസ് (ഫോട്ടോസ്- Samayam Malayalam) രാജസ്ഥാൻ റോയൽസ് ടീമിൽ ഒരു വമ്പൻ മാറ്റം വരും, പുറത്താവുക ഈ താരം; അടുത്ത കളിക്ക് ടീം രണ്ടും കൽപ്പിച്ച്
പുതുക്കിയ ഫിക്സ്ചർ പ്രകാരം പഞ്ചാബ് കിങ്സിന് എതിരെയാണ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. സഞ്ജു തിരിച്ചെത്തുന്ന പശ്ചാത്തലത്തിൽ ഈ കളിയിൽ റോയൽസിന്റെ പ്ലേയിങ് ഇലവനിൽ ചില സുപ്രധാന മാറ്റങ്ങൾ വരുമെന്ന കാര്യം ഉറപ്പാണ്. ഐപിഎല്ലിലെ അടുത്ത മത്സരത്തിൽ രാജസ്ഥാൻ നിരയിൽ വരാൻ സാധ്യതയുള്ള മാറ്റവും ടീമിന്റെ പ്ലേയിങ് ഇലവൻ സാധ്യതയും നോക്കാം.
യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ എന്നിവരാകും അടുത്ത കളിയിൽ രാജസ്ഥാൻ റോയൽസിന്റെ ടോപ് ഓർഡറിൽ ഇറങ്ങുക. ഇതിൽ സഞ്ജു, വൈഭവ് എന്നിവരിൽ ഒരാളാകും ജയ്സ്വാളിനൊപ്പം ഓപ്പൺ ചെയ്യുക. ഇതാരായിരിക്കുമെന്ന കാര്യത്തിൽ ആരാധകർക്ക് ആകാംക്ഷയുണ്ട്. നേരത്തെ സഞ്ജുവിന് പരിക്കേറ്റ പശ്ചാത്തലത്തിൽ ഓപ്പണിങ്ങിലേക്ക് വന്ന വൈഭവ് സൂര്യവംശി ഏതാനും കിടിലൻ ഇന്നിങ്സുകൾ ടീമിനായി കാഴ്ച വെച്ചിരുന്നു.
സഞ്ജു തിരിച്ചെത്തുന്നതോടെ യുവ താരം കുനാൽ സിങ്ങ് റാത്തോർ ടീമിൽ നിന്ന് പുറത്താകും. കെകെആറിന് എതിരെ കളിക്കാനുണ്ടായിരുന്ന കുനാൽ സിങ്, അക്കൗണ്ട് തുറക്കാതെയായിരുന്നു പുറത്തായത്. റിയാൻ പരാഗ് തന്നെയാകും നാലാം നമ്പരിൽ. കഴിഞ്ഞ കളിയിൽ 95 റൺസെടുത്ത് കിടിലൻ പ്രകടനമായിരുന്നു പരാഗ് കാഴ്ച വെച്ചത്. പതിവുപോലെ ധ്രുവ് ജൂറലും, ഷിംറോൺ ഹെറ്റ്മെയറും മധ്യനിരയിലുണ്ടാകും. ഈ സീസണിൽ നിരാശാജനകമായ പ്രകടനമാണ് ഇരുവരുടേതും.
ജോഫ്ര ആർച്ചറാകും പേസ് നിരയെ നയിക്കുക. ഈ സീസണിൽ റോയൽസിന്റെ ബൗളിങ് നിരയിൽ മാന്യമായ പ്രകടനം കാഴ്ച വെച്ച താരമാണ് ഇംഗ്ലീഷ് പേസറായ ജോഫ്ര ആർച്ചർ. ആർച്ചറിന് കൂട്ടായി യുധ്വീർ സിങ്ങും ആകാശ് മധ്വാലുമാകും പേസ് നിരയിലുണ്ടാവുക. കഴിഞ്ഞ മത്സരത്തിൽ നിരാശാജനകമായ പ്രകടനമായിരുന്നു ഇരുവരുടേയും. സ്പിൻ നിരയിൽ ശ്രീലങ്കൻ താരങ്ങളായ മഹീഷ് തീക്ഷണ, വനിന്ദു ഹസരംഗ എന്നിവരാകും ഉണ്ടാവുക. വലിയ പ്രതീക്ഷകളോടെ ഇക്കുറി റോയൽസ് സ്വന്തമാക്കിയ താരങ്ങളാണ് ഇവർ. എന്നാൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാൻ ഇവർക്ക് സാധിച്ചിട്ടില്ല.
രാജസ്ഥാൻ റോയൽസിന്റെ സാധ്യത പ്ലേയിങ് ഇലവൻ ഇങ്ങനെ: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ ( ക്യാപ്റ്റൻ ), റിയാൻ പരാഗ്, ധ്രുവ് ജൂറൽ, ഷിംറോൺ ഹെറ്റ്മെയർ, ജോഫ്ര ആർച്ചർ, വനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, യുധ്വീർ സിങ്, ആകാശ് മധ്വാൽ.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·