രാജാ രവിവർമ്മയുടെ സ്മരണകൾക്ക് പ്രണാമമർപ്പിച്ച് മ്യൂസിക്കൽ ആൽബം

8 months ago 7

വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമ്മയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് സൂര്യാംശു ക്രിയേഷൻസിൻ്റെ ബാനറിൽ വി.കെ. കൃഷ്ണകുമാർ നിർമ്മിച്ച് പ്രശസ്ത ചിത്രകാരൻ എസ്.എൻ. ശ്രീപ്രകാശ് സംവിധാനം ചെയ്ത 'പ്രണാമം' മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി.

പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. രാജാ രവിവർമ്മയുടെ ജനനവും കിളിമാനൂർ കൊട്ടാരത്തിലെ അന്ത്യനിമിഷങ്ങളും ഒപ്പം ചിത്രശാലയിലും കൊട്ടാരക്കെട്ടിലും ഇപ്പോഴും നിറഞ്ഞുനില്ക്കുന്ന മഹാനായ ചിത്രകാരൻ്റെ അദൃശ്യ സാന്നിധ്യം അദ്ദേഹത്തിൻ്റെ പിൻതലമുറക്കാരനും സംഗീതജ്ഞനുമായ കിളിമാനൂർ രാമവർമ്മ തമ്പുരാൻ്റെ ഇരട്ട വേഷത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നു. മായാ കെ. വർമ്മ, വി.കെ. കൃഷ്ണകുമാർ, കല്ലറ മുരളി, മാസ്റ്റർ അക്ഷിത് എന്നിവരും കഥാപാത്രങ്ങളാകുന്നു.

ചരിത്ര പ്രസിദ്ധമായ കിളിമാനൂർ കൊട്ടാരത്തിൻ്റെ ശില്പസൗന്ദര്യവും കൊട്ടാര പരിസരത്തെ കാവുകളുടെ ഹരിതഭംഗിയും ഈ സംഗീതശില്പത്തെ മനോഹരമായൊരു ദൃശ്യവിരുന്നാക്കി മാറ്റിയിരിക്കുന്നു.

ബാനർ- സൂര്യാംശു ക്രിയേഷൻസ്, നിർമ്മാണം- വി കെ കൃഷ്ണകുമാർ, സംവിധാനം - എസ് എൻ ശ്രീപ്രകാശ്, ഛായാഗ്രഹണം എഡിറ്റിംഗ് - അയ്യപ്പൻ എൻ, ഗാനരചന - മായ കെ വർമ്മ, സംഗീതം, ആലാപനം - രാമവർമ്മ തമ്പുരാൻ (കിളിമാനൂർ കൊട്ടാരം), മിക്സിംഗ്,മാസ്റ്ററിംഗ് - രാജീവ് ശിവ, സ്റ്റുഡിയോ- നിസര (തിരുവനന്തപുരം), കല- എസ് എൻ ശ്രീപ്രകാശ്, ലിജിൻ സി ബാബു, വിപിൻ വിജയകുമാർ, ചമയം - സിനിലാൽ, വിഷ്ണു, പ്രീതി, കീബോർഡ് & റിഥം - രാജീവ് ശിവ, ഇലക്ട്രിക് ഗിറ്റാർ, അക്കോസ്റ്റിക് ഗിറ്റാർ, ബേയ്സ് ഗിറ്റാർ - സുധേന്ദു രാജ്, അസ്സോസിയേറ്റ് ക്യാമറ - പ്രജിത്ത്, സ്റ്റിൽസ് - അരുൺ വിശ്വൽ, ലൈറ്റ് യൂണിറ്റ് - എ സി എ ഫിലിംസ്, അരുൺലാൽ, അനീഷ്, വിവേക്, വിഷ്ണു, ഡ്രോൺ - രാഹുൽ കൃഷ്ണ, എ ഐ - യുഹബ് ഇസ്മയിൽ, വി എഫ് എക്സ്- ജയൻ കീഴ്പേരൂർ, പോസ്റ്റർ ഡിസൈൻ- പ്രവീൺ ആറ്റിങ്ങൽ, പി ആർ ഓ - അജയ് തുണ്ടത്തിൽ

Content Highlights: "Pranamam": A Musical Tribute to Raja Ravi Varma Unveiled

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article