18 July 2025, 04:55 PM IST

പ്രണവും മോഹൻലാലും | സ്ക്രീൻഗ്രാബ്
സിനിമയ്ക്ക് പുറത്ത് പൊതുവേ ക്യാമറയ്ക്ക് അധികം മുഖം കൊടുക്കാത്തയാളാണ് പ്രണവ് മോഹൻലാൽ. ഇടയ്ക്ക് സിനിമ ചെയ്യാറുണ്ടെങ്കിലും ജോലി പൂർത്തിയാക്കിക്കഴിഞ്ഞാൽ യാത്രകൾക്ക് പോവുന്നതാണ് താരത്തിന്റെ പതിവ്. ആളും ആരവങ്ങളുമില്ലാതെ പ്രണവും മോഹൻലാലും ഒരുമിച്ചുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ ബോബി കുര്യനാണ് ഈ പുതിയ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലും പ്രണവും ഒരുമിച്ച് നടക്കുന്ന, സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള, വീഡിയോ ആണിത്. കയ്യിൽ ഒരു ബാഗുമായി മുന്നിൽ നടക്കുകയാണ് പ്രണവ്. പിന്നിലായി മോഹൻലാലും. ഇടയ്ക്ക് ക്യാമറയിലേക്ക് നോക്കി മോഹൻലാൽ ചിരിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ പ്രശസ്തമായ പശ്ചാത്തല സംഗീതമാണ് വീഡിയോക്ക് അകമ്പടി.
രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിച്ചത്. എവിടന്നോ പിടിച്ചോണ്ട് വന്ന പോലെ ഉണ്ടല്ലോ എന്നായിരുന്നു ഒരു കമന്റ്. 'ലെ ലാലേട്ടൻ : കിട്ടിയ അവസരമാ.. വിഡിയോയും ഫോട്ടോയും എടുത്തു വച്ചോ. ഇനി എപ്പോളാ ഇവനെ കാണുവാന്ന് പറയാൻ ആവില്ല', 'എന്താ മോനെ ഇത് ഒന്ന് ഒതുങ്ങി ഒരു സൈഡിലൂടെ നടക്കൂ മോനെ! ! വീഡിയോ എടുക്കുന്നവനെ നിന്നെ ഞാൻ നോക്കിവെച്ചിട്ടുണ്ട്', 'റേഷൻ കടയിൽ പോയ അപ്പുവിനെ പിടിച്ച് കൊണ്ട് വരുന്ന ലാലേട്ടൻ' എന്നെല്ലാം നീളുന്നു കമന്റുകൾ.
നീണ്ട ഇടവേളയ്ക്കുശേഷം പ്രണവ് നായകനാവുന്ന ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ അണിയറയിൽ ഒരുങ്ങുകയാണ്. ഭ്രമയുഗത്തിനുശേഷം രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സത്യൻ അന്തിക്കാട് സംവിധാനംചെയ്യുന്ന ഹൃദയപൂർവം ആണ് മോഹൻലാലിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം.
Content Highlights: A uncommon video of Pranav Mohanlal and Mohanlal walking unneurotic has surfaced online





English (US) ·